10 അണലി കുഞ്ഞുങ്ങളെ കണ്ടെത്തി; ഏറ്റെടുക്കാൻ വൈകുന്നതായി പരാതി
Mail This Article
×
കായംകുളം∙ നഗരസഭയുടെ തീരപ്രദേശങ്ങളിൽ ജലനിരപ്പു താഴ്ന്നതോടെ ഇഴജന്തുക്കളുടെ ഭീഷണി രൂക്ഷമായി. കഴിഞ്ഞദിവസം പ്രദേശത്തുനിന്നു മൂന്നു കിലോ ഭാരമുള്ള അണലിയെ പിടികൂടി വനംവകുപ്പിനു കൈമാറിയിരുന്നു. പ്രദേശത്തു 10 അണലി കുഞ്ഞുങ്ങളെയും കണ്ടെത്തി. വീടുകളുടെ പരിസരത്ത് എത്തിയ അണലി കുഞ്ഞുങ്ങളെ കുപ്പികളിലാക്കി വച്ചിട്ടുണ്ട്.
ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും ഏറ്റെടുക്കാൻ വൈകുന്നതായി പരാതിയുണ്ട്. ഉത്തരവാദിത്തപ്പെട്ടവർ ജനങ്ങളുടെ ഭയാശങ്ക അകറ്റണമെന്നു രശ്മീശ്വരം കാരുണ്യ സ്പർശം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എം.അമ്പിളിമോൻ ആവശ്യപ്പെട്ടു. ദേവാലയവും വിദ്യാലയവും നിലകൊള്ളുന്ന പ്രദേശത്ത് അണലി ഭീഷണി ഒഴിവാക്കാൻ ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെടണമെന്നു നിവാസികൾ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.