ADVERTISEMENT

മുളക്കുഴ ∙ മണ്ണു കയറ്റിയ ലോറികൾ ഇടതടവില്ലാതെ പാഞ്ഞതോടെ പഞ്ചായത്ത് ആറാം വാ൪ഡിലെ റോഡുകൾ തകർന്നു. കോട്ട– മാന്തുക റോഡും കൊടയ്ക്കാമരം– തവിട്ടപ്പൊയ്ക റോഡും നടന്നു പോകാൻ പോലും കഴിയാത്ത വിധം തകർന്ന നിലയിലാണ്. ദേശീയപാത നിർമാണത്തിനായി തവിട്ടപ്പൊയ്ക ഭാഗത്തു നിന്നു വൻതോതിൽ മണ്ണെടുത്തിരുന്നു. ഇവിടെ നിന്നു മണ്ണുമായി ലോറികൾ കടന്നു പോയതോടെ റോഡിന്റെ പല ഭാഗങ്ങളും തകർന്നു. റോഡിലെ വലിയ കുഴികളിൽ പാറമടയിലെ കരിങ്കല്ലും വലിയ മെറ്റലുകളും ഇട്ടിരുന്നു. മഴക്കാലത്തു വാഹനങ്ങൾ കടന്നു പോയതോടെ മെറ്റലുകൾ റോഡിൽ നിരന്നു കിടക്കുകയാണ്. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപെടുന്നു. തിങ്കൾ രാവിലെ  കോട്ട– മാന്തുക റോഡിൽ പീടികപ്പടി കലുങ്കിനു സമീപം ബൈക്ക് റോഡിലെ കുഴിയിൽ വീണു കാരയ്ക്കാട് ശ്രീനിലയത്തിൽ ശ്രീജിത്തിന്റെ കൈക്കു പരുക്കേറ്റു. കോട്ട– മാന്തുക റോഡ് പൊതുമരാമത്ത് വകുപ്പിന്റെയും കൊടയ്ക്കാമരം– തവിട്ടപ്പൊയ്ക റോഡ് പഞ്ചായത്തിന്റെയും അധീനതയിലാണ്. രണ്ടു റോഡുകളും നന്നാക്കണമെന്ന ആവശ്യം ശക്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com