ADVERTISEMENT

ചേർത്തല∙ വായന ദിനത്തോടനുബന്ധിച്ച് വിവിധ സംഘടനകൾ സ്കൂളുകൾ, ലൈബ്രറികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ വായന ദിനാചരണം സംഘടിച്ചു.പി. എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റി, ജില്ലാഭരണകൂടം, പബ്ലിക് റിലേഷൻസ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ചെത്തി സെന്റ് ജോസഫ് യു.പി സ്കൂളിൽ നടന്ന ‘കുഞ്ഞിക്കയ്യിൽ ഒരു പുസ്തകം’  പരിപാടി പി. എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ ജനറൽ സെക്രട്ടറി പ്രതാപൻ നാട്ടുവെളിച്ചം ഉദ്ഘാടനം ചെയ്തു, സ്കൂൾ ലൈബ്രറിയിലേക്ക് നൂറിലധികം പുസ്തകങ്ങൾ നൽകി. ഫൗണ്ടേഷൻ വൈസ് ചെയർമാൻ എം.ഇ. ഉത്തമക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി, ജോയിന്റ് സെക്രട്ടറി രാജു പള്ളിപ്പറമ്പിൽ, പ്രിൻസിപ്പൽ സിസ്റ്റർ സെനോബി തുടങ്ങിയവർ പങ്കെടുത്തു.

∙ വയലാർ രാമവർമ സ്കൂളിൽ വായന ദിനാചരണം കഥാകൃത്ത് ടി.വി.ഹരികുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.എ.അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ടി.കെ. ജിനു, സ്റ്റാഫ് സെക്രട്ടറി ശിവാനന്ദൻ, ഗീത, സോഫിയ തുടങ്ങിയവർ പങ്കെടുത്തു.

∙ചേർത്തല സംസ്കാര സംഘടനയുടെയും കൊട്ടാരം ഗവ. എൽപി സ്കൂളിന്റെയും നേതൃത്വത്തിൽ പി.എൻ. പണിക്കർ അനുസ്മരണവും വായന വാരാചരണവും വിദ്വാൻ കെ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ഗീത തുറവൂർ അധ്യക്ഷത വഹിച്ചു. വെട്ടക്കൽ മജീദ് , പ്രോഗ്രാം കോ–ഓർഡിനേറ്റർ ബേബി തോമസ്, പ്രദീപ് കൊട്ടാരം, സജീവ് പാലിയത്തറ, സംഗീത, പ്രധാനാധ്യാപിക എം. ബിജി, രമ്യ എന്നിവർ പങ്കെടുത്തു.

∙ചേർത്തല മതിലകം ലിറ്റിൽഫ്ലവർ യുപിഎസിൽ നടന്ന വായന ദിനാചരണവും ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികളും റോട്ടറി ഇന്റർ നാഷനൽ ഗവർണർ കെ. ബാബുമോൻ ഉദ്ഘാടനം ചെയ്തു. സ്കൂളിലേക്ക് 4 മനോരമ പത്രം ഒരു വർഷത്തേക്ക് നൽകിയ ചടങ്ങും അദ്ദേഹം ഉദ്ഘാടനം ചെയ്തു.  പത്രമാധ്യമത്തിലെ ദേശീയ–അന്തർ ദേശീയ, എഡിറ്റോറിയൽ വാർത്തകൾ ഉൾപ്പെടുത്തി ആൽബം തയാറാക്കി ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാർഥിക്ക് അയ്യായിരം രൂപയും 10–ാം സ്ഥാനം വരെ ലഭിക്കുന്നവർക്ക് 500 രൂപ വീതവും പ്രോത്സാഹന സമ്മാനം നൽകുമെന്നും അദ്ദേഹം അറിയിച്ചു. സ്കൂൾ പ്രധാനാധ്യാപിക പി.പി. മേഴ്സി, എജ്യുക്കേഷൻ കൗൺസിലർ ലിൻഡ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.

∙ചെത്തി സെന്റ് ജോസഫ് ഇംഗ്ല‌ിഷ് മീഡിയം സ്കൂളിൽ നല്ലപാഠം വിദ്യാർഥികളുടെ നേതൃത്വത്തിൽ വായന ദിനാചരണം സംഘടിപ്പിച്ചു. വായനദിന സന്ദേശങ്ങൾ എഴുതിയ ബാഡ്ജ് ധരിച്ച് പുസ്തക റാലി സംഘടിപ്പിച്ചു. പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ ജനറൽ സെക്രട്ടറി പ്രതാപൻ നാട്ടുവെളിച്ചം, ജോയിന്റ് സെക്രട്ടറി രാജു പള്ളിപ്പറമ്പിൽ, വൈസ് ചെയർമാൻ എം.ഇ. ഉത്തമക്കുറുപ്പ്, പ്രിൻസിപ്പൽ സിസ്റ്റർ സെനോബി, തുടങ്ങിയവർ പങ്കെടുത്തു.

∙ അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി എൽ പി സ്കൂളിൽ വായന ദിനാചരണം സെന്റ് മൈക്കിൾസ് കോളജ് മലയാള വിഭാഗം  മുൻ അധ്യാപകൻ പ്രഫ. ഡൊമിനിക് പഴമ്പാശേരിയിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജാക്സൺ പൊള്ളയിൽ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ബെൻഷ്യ ജനറ്റ്, സജിത്ത് വർക്കി, മുൻ പ്രധാന അധ്യാപിക നിഷ ഹോപ്കിൻസ് പങ്കെടുത്തു.

∙വയലാർ നോർത്ത് ഗവ. എൽപി സ്കൂളിൽ വായന ദിനാചരണം പിടിഎ പ്രസിഡന്റ് കെ. വിനീഷ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എം.കെ.ആശ, സ്റ്റാഫ് സെക്രട്ടറി ടി.എ. സിജിന അധ്യക്ഷത വഹിച്ചു. കവയിത്രി ബിന്ദു വയലാർ, അധ്യാപിക ആർ. താര എന്നിവർ പങ്കെടുത്തു.

പൂച്ചാക്കൽ ∙ അരൂക്കുറ്റി നദുവത്തുൽ ഇംഗ്ല‌ിഷ് സ്കൂളിലെ വിദ്യാർഥികൾ വായന ദിനത്തോട് അനുബന്ധിച്ച് ചേർത്തല മുനിസിപ്പൽ ലൈബ്രറി സന്ദർശിച്ചു. ലൈബ്രറേറിയൻ ആർ.എം. പത്മരാജൻ സന്ദേശം നൽകി. സ്കൂൾ എഫ്എം റേഡിയോ ഉദ്ഘാടനവും വായനദിന പ്രതിജ്‍ഞയും എടുക്കലും നടത്തി. പ്രിൻസിപ്പൽ പി.എ. റെമീന അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ സ്മിത രാമചന്ദ്രൻ, വി.എസ്. ശാരിദേവി, ഉഷ, കണ്ണൻ എന്നിവർ നേതൃത്വം കൊടുത്തു.

പൂച്ചാക്കൽ  യങ് മെൻസ് ലൈബ്രറിയിൽ വായന ദിനാചരണവും അക്ഷര ജ്വാല തെളിക്കലും പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഇ. കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്  ജയദേവൻ കൂടയ്ക്കൽ അധ്യക്ഷത വഹിച്ചു. എൻ.ടി. ഭാസ്ക്കരൻ, കെ.ജെ. അഷ്റഫ്, രവി കാരക്കാട്, ലോറൻസ് പെരിങ്ങലത്ത് എന്നിവർ പ്രസംഗിച്ചു. 

തണ്ണീർമുക്കം ∙ രഞ്ജിത് മെമ്മോറിയൽ ലൈബ്രറി  പി.എൻ.പണിക്കർ അനുസ്മരണവും പുസ്തക വായന ചർച്ചയും നടത്തി. പ്രസിഡന്റ് കെ.ജി.ഭാസ്കർ ഉദ്ഘാടനം ചെയ്തു. രാധ എസ്.നായർ, ഡോ.ജയലക്ഷ്മി, ഗീതകുമാരി, അമ്മിണിക്കുട്ടിയമ്മ, അപ്പുക്കുട്ടൻനായർ, ഡോ.മോഹനകുമാരി, കെ.ജി.ചിന്താർമണി, എം.സാനന്ദം, സഞ്ജു സന്തോഷ്, ബേബി തോമസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com