തിരഞ്ഞെടുപ്പ്: തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി രാജിവയ്ക്കണം; കൊടിക്കുന്നിൽ
Mail This Article
മാന്നാർ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. കൊടിക്കുന്നിലിന് ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ മാന്നാർ വള്ളക്കാലിയിൽ നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു എംപി. സമ്മേളനം കെപിസിസി നിർവാഹക സമിതി അംഗം എം. മുരളി ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം ചെയർമാൻ ജൂണി കുതിരവട്ടം അധ്യക്ഷത വഹിച്ചു. കെപിസിസി അംഗങ്ങളായ മാന്നാർ അബ്ദുൾ ലത്തീഫ്, രാധേഷ് കണ്ണന്നൂർ, ഡിസിസി വൈസ് പ്രസിഡന്റ് കെ.ആർ. മുരളീധരൻ, യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ ഡി. നാഗേഷ് കുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ സുജിത് ശ്രീരംഗം, കെ.ആർ. സജീവൻ, സണ്ണി കോവിലകം, തോമസ് ചാക്കോ, ജോർജ് തോമസ്, കെ.വേണുഗോപാൽ, ജോജി ചെറിയാൻ, സുജ ജോൺ, ചാക്കോ കയ്യത്ര, അജിത് പഴവൂർ, ടി. കെ ഷാജഹാൻ, തമ്പി കൗണടിയിൽ, ഹരി കുട്ടംപേരൂർ, മധു പുഴയോരം, കെ.എ സലാം, സാബു ഇലവുംമൂട്ടിൽ , ഷാജി കുരട്ടിക്കാട് എന്നിവർ പ്രസംഗിച്ചു.