ആലപ്പുഴ ജില്ലയിൽ ഇന്ന് (22-06-2024); അറിയാൻ, ഓർക്കാൻ
Mail This Article
പ്ലസ്‌വൺ ക്ലാസ്
പുത്തൻകാവ് ∙ മെട്രോപ്പൊലീറ്റൻ എച്ച്എസ്എസിൽ പ്ലസ്‌വൺ ക്ലാസുകൾ 24ന് രാവിലെ 10ന് തുടങ്ങും. ഡോ.ജെയ്സി ഫിലിപ്പ് മുഖ്യാതിഥി ആയിരിക്കും.
അധ്യാപക ഒഴിവ്
മാവേലിക്കര ∙ ബിഷപ് ഹോഡ്ജസ് എച്ച്എസ്എസ് ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി, സോഷ്യോളജി ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 94469 77738.
ലഹരി വിരുദ്ധ ദിനാചരണം
മാവേലിക്കര ∙ മഹിളാ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണം 26നു 2.30നു കോൺഗ്രസ് ഭവനിൽ നടക്കും. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനി വർഗീസ് ഉദ്ഘാടനം ചെയ്യും. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ചിത്രമ്മാൾ അധ്യക്ഷയാകും. ഡോ.പാർവതി ഉണ്ണിക്കൃഷ്ണൻ ക്ലാസെടുക്കും.\
അനുമോദിച്ചു
മുതുകുളം∙എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികളെ എസ്എഫ്ഐ മുതുകുളം ലോക്കൽ കമ്മിറ്റിയുടെയും ഡിവൈഎഫ്ഐ മുതുകുളം മേഖലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ അനുമോദിച്ചു.