വിക്ടർ ജോർജ് അനുസ്മരണം നടത്തി
Mail This Article
×
ആലപ്പുഴ ∙ സാഹസികമായ മാധ്യമ പ്രവർത്തനമായിരുന്നു വിക്ടർ ജോർജിന്റേതെന്ന് മുൻ എംപി എ.എം.ആരിഫ്. മറ്റുള്ളവരുടെ ദുരന്തം ഒപ്പിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് വെള്ളയാനിയിലെ ഉരുൾപൊട്ടലിൽ വിക്ടറിന് ജീവൻ നഷ്ടമായത്. ഫോട്ടോഗ്രാഫർമാർ അപകടകരമായ സന്ദർഭങ്ങളിൽ ജീവൻ പണയംവച്ചാണ് ചിത്രങ്ങൾ എടുക്കുന്നത്. വിക്ടർ ജോർജ് അനുസ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് സന്തോഷ് ജോർജ് അധ്യക്ഷത വഹിച്ചു. മലയാള മനോരമ ആലപ്പുഴ യൂണിറ്റ് ചീഫ് എം.വിനീത, പ്രസ് ക്ലബ്ബ് പ്രസിഡന്റ് എസ്.സജിത്ത്, ജോ: സെക്രട്ടറി ബീനീഷ് പുന്നപ്ര, ട്രഷറർ സുരേഷ് തോട്ടപ്പള്ളി എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.