ADVERTISEMENT

ആലപ്പുഴ∙ മഴയ്ക്കൊപ്പം പകർച്ചവ്യാധികളും പടരുന്നു.  ഡെങ്കിപ്പനി, എച്ച്1എൻ1, എലിപ്പനി എന്നിവയാണ് വ്യാപകം. ഇന്നലെ മാത്രം 11 പേർക്ക് ഡെങ്കിപ്പനി, 10 പേർക്ക് എച്ച്1എൻ1, 2 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചതോടെ മഴക്കാല രോഗങ്ങൾക്കെതിരെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറത്തിറക്കി. ഈ മാസം ഇതു വരെ 64 പേർക്കാണ് എച്ച്1എൻ1 സ്ഥിരീകരിച്ചത്. ഒരു ദിവസം ഏറ്റവും കൂടുതൽ പേർക്കു രോഗം സ്ഥിരീകരിച്ചത് ഇന്നലെയാണ്. ഈ മാസം 139 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

പകർച്ചപ്പനി പ്രതിരോധിക്കാൻ മാസ്ക് ധരിക്കണമെന്നും കൈകൾ ഇടയ്ക്കിടെ സോപ്പിട്ടു കഴുകുന്നതു ശീലമാക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. ആഹാരവും വെള്ളവും വൃത്തിയായി സൂക്ഷിക്കണം. കൊതുകു വളരുന്നതു തടയാൻ ആഴ്ച തോറുമുള്ള ഉറവിട നശീകരണം ഫലപ്രദമായി നടത്തിയാൽ ഡെങ്കിപ്പനിയെ പ്രതിരോധിക്കാം.മലിനമായ വെള്ളത്തിലും മണ്ണിലുമാണു എലിപ്പനിയുടെ രോഗാണുക്കളുണ്ടാകുക.  വെള്ളവും മണ്ണുമായി സമ്പർക്കത്തിൽ വരുന്ന ജോലി ചെയ്യുന്നവർ മുൻകരുതലെടുക്കുക.   ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം ഡോക്സിസൈക്ലിൻ ഗുളിക കഴിക്കണണെന്നും ആരോഗ്യവകുപ്പിന്റെ  നിർദേശത്തിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com