ADVERTISEMENT

ആലപ്പുഴ ∙ മാന്നാറിലെ കല വധക്കേസിലെ ഒന്നാം പ്രതിയായ ഭർത്താവ് അനിൽ വിദേശത്തുനിന്നു പുതിയ വാട്സാപ് നമ്പർ വഴി നാട്ടിൽ ബന്ധുക്കളെ ബന്ധപ്പെടുന്നതായി അന്വേഷണ സംഘം കണ്ടെത്തി. വീട്ടുകാരിൽ ചിലരുമായി ഈ നമ്പർ ഉപയോഗിച്ചു സംസാരിക്കുന്നതായും അന്വേഷണ വിവരങ്ങൾ അറിയുന്നതായുമാണ് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചത്.

അനിലിനെ നാട്ടിലെത്തിക്കാൻ കേരള പൊലീസ് കേന്ദ്ര സർക്കാർ വഴി ശ്രമം നടത്തുന്നുണ്ട്. ഇന്റർപോൾ വഴി രണ്ടു തിരച്ചിൽ നോട്ടിസുകൾ പുറപ്പെടുവിക്കുകയും ചെയ്തു.അനിൽ ജോലി ചെയ്യുന്ന ഇസ്രയേലിലെ കമ്പനിയുമായി പൊലീസ് ബന്ധപ്പെട്ടിരുന്നു. അനിലിനെ നാട്ടിലെത്തിക്കുന്നതിലെ നടപടികൾ എളുപ്പമല്ലെന്നാണു പൊലീസിന്റെ വിലയിരുത്തൽ.അടുത്തിടെ ചുമതലയേറ്റ ചെങ്ങന്നൂർ ഡിവൈഎസ്പി അന്വേഷണം ഏറ്റെടുത്തതോടെ നടപടികൾ ഊർജിതമാക്കാൻ നീക്കം തുടങ്ങി. അടുത്ത ദിവസം അന്വേഷണ സംഘം യോഗം ചേർന്നു പുരോഗതി ചർച്ച ചെയ്യും.

English Summary:

Kerala Police Intensify Search for Anil in Connection to Kala Murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com