ADVERTISEMENT

ആലപ്പുഴ∙ വിൽപനയ്ക്ക് എത്തിച്ച ഏഴു കിലോയോളം കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റിൽ. അരൂർ സ്വദേശികളായ വിനോദ്കുമാർ (28), ദീപക് (സഞ്ജു മോൻ 27) എന്നിവരെയാണ് അർത്തുങ്കൽ ഫിഷ് ലാന്റ് പരിസരത്ത് നിന്നും അർത്തുങ്കൽ പൊലീസ് അറസ്റ്റു ചെയ്തത്. ബാഗിൽ നിരവധി പാക്കറ്റുകളിലായി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. രണ്ടുപേരും ലഹരിമരുന്ന് വിൽപന, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണ്.

ജില്ലയിൽ ലഹരി വിൽപനയും ഉപയോഗവും തടയുന്നതിനായി ജില്ലാ പൊലീസ് മേധാവി മോഹനചന്ദ്രൻ നായറിന്റെ നിർദേശപ്രകാരം ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ സഹായത്തോടെ പരിശോധന നടത്തുന്നതിന്റെ ഭാഗമായാണ് അർത്തുങ്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലും പ്രത്യേക സംഘത്തെ നിയോഗിച്ച് പരിശോധന നടത്തിയത്. ചേർത്തല ഡിവൈഎസ്പി കെ.വി.ബെന്നിയുടെ നിർദേശപ്രകാരം അർത്തുങ്കൽ പൊലീസ് ഇൻസ്പക്ടർ പി.ജി മധു, സബ് ഇൻസ്പക്ടർ ഡി.സജീവ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ എ.അരുൺകുമാർ, കെ.പി.ഗിരീഷ്, പ്രവീഷ്, ലഹരിവിരുദ്ധ സ്ക്വാഡിലെ അനൂപ്, ജിതിൻ, രണദീപ്, അഗസ്റ്റിൻ, വിഷ്ണു, സിറിൽ, നന്ദു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

English Summary:

Two Held With 7 kg Ganja in Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com