ADVERTISEMENT

കുട്ടനാട് ∙ ജലഗതാഗത വകുപ്പിന്റെ സർവീസ് ബോട്ടുകൾ എല്ലാ ജെട്ടികളിലും അടുക്കുന്നില്ലെന്നു പരാതി. ആലപ്പുഴയിൽ നിന്നു കൈനകരി വഴി കായൽപ്പുറത്തേക്കു സർവീസ് നടത്തുന്ന ബോട്ട് ചില ദിവസങ്ങളിൽ കൈനകരി ഹോളി ഫാമിലി സ്കൂളിൽ നിന്നു വിദ്യാർഥികളെ കയറ്റി തിരികെ വരുമ്പോൾ കൈനകരി റോഡ് മുക്ക് ജെട്ടിയിൽ അടുക്കുന്നില്ലെന്നാണു പരാതി. ചില ജീവനക്കാരുടെ തെറ്റായ സമീപമാണു ബോട്ട് എല്ലാ ജെട്ടിയിലും അടുക്കാത്തതിനു കാരണമെന്നു നാട്ടുകാർ ആരോപിച്ചു. 

നഷ്ടം സഹിച്ചും സർക്കാർ കുട്ടനാടിന്റെ ഉൾപ്രദേശങ്ങളിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി നടത്തുന്ന ബോട്ട് സർവീസുകൾ ഇത്തരം നടപടികൾ മൂലം അട്ടിമറിക്കപ്പെടുകയാണ്. വൈകിട്ട് 4.30നു ശേഷം കൈനകരിയിൽ നിന്നു വേണാട്ടുകാട് ഭാഗത്തേക്കുള്ള ബോട്ട് സർവീസ് മുടങ്ങുന്നതും യാത്രക്കാരെ വലയ്ക്കുന്നുണ്ട്. 4.30നു ശേഷം 5.15ന് ഒരു സർവീസ് ഉണ്ടെങ്കിലും എല്ലാ ദിവസവും സർവീസ് നടത്തുന്നില്ല.

ഇങ്ങനെയുള്ള ദിവസങ്ങളിൽ അധികമായി അര മണിക്കൂറോളം ബോട്ട് ജെട്ടികളിൽ കാത്തിരുന്ന് 5.45നുള്ള ബോട്ടിനെയാണു നാട്ടുകാർ യാത്രയ്ക്കായി ആശ്രയിക്കുന്നത്.ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ട് അനുവദിക്കപ്പെട്ട എല്ലാ ജെട്ടികളിലും ബോട്ട് അടുപ്പിക്കുന്നതിനും ജലഗതാഗതത്തെ മാത്രം ആശ്രയിക്കുന്ന വേണാട്ടുകാട് അടക്കമുള്ള പ്രദേശങ്ങളിലേക്കുള്ള സർവീസുകൾ മുടങ്ങാതിരിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com