ആലപ്പുഴ ജില്ലയിൽ ഇന്ന് (14-09-2024); അറിയാൻ, ഓർക്കാൻ
Mail This Article
യുഐടിയിൽ ഹിന്ദി ഗെസ്റ്റ് അധ്യാപക പാനൽ: അപേക്ഷിക്കാം
ചെങ്ങന്നൂർ ∙ കേരള യൂണിവേഴ്സിറ്റിയുടെ റീജനൽ സെന്ററായ ചെങ്ങന്നൂർ (മുളക്കുഴ) യുഐടിയിൽ ഹിന്ദി ഗെസ്റ്റ് ലയൺസ് ക്ലബ്
ഓണക്കിറ്റുകളുടെ വിതരണം
വള്ളികുന്നം ∙ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ഓണക്കിറ്റുകളുടെ വിതരണം ലയൺസ് ഡിസ്ട്രിക്ട് ചീഫ് സെക്രട്ടറി ഡോ. രവികുമാർ കല്യാണിശ്ശേരിൽ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ശ്രീകാന്ത് എസ്.പിള്ള അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി നാസർഷാൻ, റീജനൽ ചെയർമാൻ അബ്ദുൽ റഹിം , സോൺ ചെയർമാൻ ആർ.റിനോജ്, ക്ലബ് സെക്രട്ടറി ഇ.എസ്.ആനന്ദൻ, വി.എസ്.വിജയൻ നായർ, കെ.അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു.അധ്യാപക തസ്തികയിലേക്ക് പാനൽ തയാറാക്കാൻ അപേക്ഷ ക്ഷണിച്ചു. യുജിസി മാനദണ്ഡമനുസരിച്ച് യോഗ്യതയുള്ള ഉദ്യോഗാർഥികൾ 20നു രാവിലെ 11 നു കോളജ് ഓഫിസിൽ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി ഹാജരാകണം. യുജിസി നെറ്റ് യോഗ്യത നേടിയിട്ടുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ നെറ്റ് ഇല്ലാത്തവരെയും പരിഗണിക്കും.
അങ്കണവാടികളിൽ ഒഴിവ്
ആലപ്പുഴ∙ ആറാട്ടുപുഴ പഞ്ചായത്തിലെ അങ്കണവാടികളിൽ നിലവിലുള്ളതും അടുത്ത മൂന്ന് വർഷങ്ങളിൽ ഉണ്ടാകാവുന്നതുമായ അങ്കണവാടി വർക്കർ, ഹെൽപർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഒക്ടോബർ 5നു വൈകിട്ട് 5 വരെ സ്വീകരിക്കും. വിവരങ്ങൾക്കു മുതുകുളം ശിശുവികസന പദ്ധതി ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 9188959692