ADVERTISEMENT

ആലപ്പുഴ∙ ജില്ലയിലെ മൂന്നു ഹാച്ചറികളിൽ അടവച്ചിരുന്ന 96,313 മുട്ടകൾ നശിപ്പിച്ചു. പക്ഷിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി ഡിസംബർ 31 വരെ ജില്ലയിൽ ഹാച്ചറികളുടെ പ്രവർത്തനം നിർത്തി വയ്ക്കുന്നതിനും എല്ലാത്തരം വളർത്തുപക്ഷികളുടെയും ജില്ലയുടെ പുറത്തേക്കും അകത്തേക്കുമുള്ള കടത്ത് പൂർണമായും തടയാനും കലക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തതിനെ തുടർന്നാണു മുട്ടകൾ നശിപ്പിച്ചത്. ചെന്നിത്തല മേഖലയിലായിരുന്നു മൂന്നു ഹാച്ചറികളും. നശിപ്പിച്ച മുട്ടകൾക്ക് 5 രൂപ നിരക്കിൽ നഷ്ടപരിഹാരം നൽകും.

സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപന പ്രകാരമാണു നടപടി. ജില്ലയിലേക്ക് അനധികൃതമായി വളർത്തുപക്ഷികളെ കൊണ്ടുവരുന്നുണ്ടോ എന്നു ജില്ലാ അതിർത്തിയിൽ പരിശോധിക്കാൻ പൊലീസിന്റെ സഹായവും തേടുന്നുണ്ട്. ഓഗസ്റ്റ് 31നാണു വിജ്ഞാപനം പുറത്തിറങ്ങിയതെങ്കിലും അടുത്തയാഴ്ചയോടെയേ പക്ഷികളുടെ കടത്ത് കർശനമായി തടയൂ. ചിക്കൻ വ്യാപാരികളുടെ ഓണക്കാലത്തെ വരുമാനം നഷ്ടപ്പെടാതിരിക്കാനാണു നടപടികൾ ഒരാഴ്ച വൈകിച്ചത്.

നോട്ടിസ് നൽകും
ജില്ലയ്ക്കു പുറത്തു നിന്നു ഇറച്ചിക്കോഴികളെ എത്തിക്കരുതെന്നു ചിക്കൻ വ്യാപാരികൾക്കു നോട്ടിസ് നൽകും. മൃഗസംരക്ഷണ വകുപ്പിന്റെ നിർദേശപ്രകാരം അതതു തദ്ദേശ സ്ഥാപനങ്ങളാകും നോട്ടിസ് നൽകുക. ചിക്കൻ വ്യാപാര സ്ഥാപനങ്ങൾക്കു തദ്ദേശ സ്ഥാപനങ്ങളാണു ലൈസൻസ് നൽകുക എന്നതിനാലാണ് അവർ തന്നെ നോട്ടിസ് നൽകട്ടെയെന്നും തീരുമാനിച്ചത്.തമിഴ്നാട്ടിൽ നിന്നുൾപ്പെടെ ഇറച്ചിക്കോഴി വരുന്നതിനാൽ ഡീലർമാരെ കണ്ടെത്തി നോട്ടിസ് നൽകുക എളുപ്പമല്ല. ജില്ലയിലെ വ്യാപാരികളിൽ നിന്ന് ഓർഡർ പോയില്ലെങ്കിൽ ജില്ലയിലേക്കുള്ള ഇറച്ചിക്കോഴി വരവ് നിലയ്ക്കുമെന്നാണു വിലയിരുത്തൽ.

English Summary:

In a bid to curb the spread of bird flu, Alappuzha district authorities have destroyed over 96,000 eggs and halted hatchery operations. A ban on poultry transportation is also in effect, with police monitoring district borders. These measures, while impacting trade, prioritize public health and aim to prevent a larger outbreak.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com