ADVERTISEMENT

ആലപ്പുഴ∙ വിവിധ ജില്ലകളില്‍ നിന്നുള്ള വള്ളംകളി പ്രേമികൾക്ക് നെഹ്റു ട്രോഫി വളളംകളി കാണാന്‍ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ അവസരമൊരുക്കുന്നു. വളളംകളിയുടെ ടിക്കറ്റ് സഹിതമാണ് കെഎസ്ആര്‍ടിസിയിൽ യാത്ര ക്രമീകരിച്ചിരിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നും ആവശ്യാനുസരണം ചാര്‍ട്ടേഡ് ബസ് ഒരുക്കി നെഹ്റു ട്രോഫിയുടെ 1500 (റോസ് കോര്‍ണര്‍), 500 (വിക്ടറി ലൈന്‍) എന്നീ കാറ്റഗറിയിലാണ് പ്രവേശനം.

മറ്റു ജില്ലകളില്‍ നിന്നും ആലപ്പുഴയില്‍ നേരിട്ട് എത്തുന്നവര്‍ക്ക് വളളംകളിക്ക് പാസ് എടുക്കാനായി ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പ്രത്യേക കൗണ്ടറും പ്രവർത്തനമാരംഭിച്ചു. 100, 200, 400, 500, 1500, 2500, 3000 രൂപ വരെയുളള പാസുകൾ കൗണ്ടറിൽ ലഭ്യമാണ്. 9846475874 എന്ന വാട്സാപ് നമ്പറിൽ പേര്, ഏത് കാറ്റഗറിയിലുളള പാസ്, എത്ര പേര്‍ക്ക് എന്ന വിവരം അയച്ച്, ആലപ്പുഴ ഡിപ്പോയിലെ ബജറ്റ് ടൂറിസം സെല്ലിന്‍റെ ക്യൂആര്‍ കോഡിലേക്ക് ഓൺലൈനായി പണമടച്ചാലും ടിക്കറ്റ് ലഭ്യമാകും. 

ടിക്കറ്റുകൾ വള്ളംകളി നടക്കുന്ന സെപ്റ്റംബര്‍ 28ന് കൗണ്ടറിൽ നിന്ന് കൈപ്പറ്റണം. 2022ല്‍ 1,75,100 രൂപയുടെ ടിക്കറ്റുകളും 2023ല്‍ 2,99,500 രൂപയുടെ ടിക്കറ്റുകളും കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ മുഖേന വിറ്റിരുന്നു.

English Summary:

KSRTC Budget Tourism Cell offers exciting packages for experiencing the iconic Nehru Trophy Boat Race in Alappuzha. With affordable travel and ticket options, witness the "Olympics on water" and participate in the vibrant Kayal Jalotsavam at Punnamada Kayal.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com