ADVERTISEMENT

ആലപ്പുഴ ∙ നെഹ്റു ട്രോഫി വള്ളംകളിയിൽ ചുണ്ടൻ വിഭാഗത്തിന്റെ ഫൈനൽ മത്സരവുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുന്ന ജൂറി ഓഫ് അപ്പീലിന്റെ അടുത്ത യോഗം ഏഴിന് നടക്കും. പരാതിക്കാർ സമർപ്പിച്ച രേഖകളും വിഡിയോ ദൃശ്യങ്ങളും സമിതി വിശദമായി പരിശോധിക്കും. ഇന്ന് ജില്ലാ ആസൂത്രണ സമിതിയോഗം നടക്കുന്നതിനാലാണ് യോഗം തിങ്കളാഴ്ചയിലേക്കു മാറ്റിയത്. എഡിഎം, ജില്ലാ ഗവ. പ്ലീഡർ, ജില്ലാ ലോ ഓഫിസർ അഡ്വ. അനിൽകുമാർ എന്നിവരാണു സമിതിയുള്ളത്. ഫൈനലിൽ രണ്ടാം സ്ഥാനത്തെത്തിയ വീയപുരം ചുണ്ടൻ തുഴഞ്ഞ കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബും മൂന്നാം സ്ഥാനത്തെത്തിയ നടുഭാഗം ചുണ്ടൻ തുഴഞ്ഞ കുമരം ടൗൺ ബോട്ട് ക്ലബ്ബുമാണ് പരാതി നൽകിയത്.

ഒന്നാമതെത്തിയ കാരിച്ചാൽ ചുണ്ടനു 0.005 സെക്കൻഡുകൾ മാത്രം പിന്നിലാണു വീയപുരം ചുണ്ടൻ ഫിനിഷ് ചെയ്തത്. ഫിനിഷിങ് ലൈൻ ആദ്യം തൊടുന്ന വള്ളമാണ് വിജയിക്കുക എന്നതാണു സംഘാടകരുടെ വാദം. എന്നാൽ ഫിനിഷിങ് ലൈൻ സാങ്കൽപികമാണെന്നും ഫിനിഷിങ് പോൾ ആദ്യം കടന്നുപോകുന്ന വള്ളമാണ് വിജയിക്കുകയെന്നു കൈനകരി വില്ലേജ് ബോട്ട് ക്ലബ് വാദിക്കുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ ദിവസം അപ്പീൽ സമിതിക്കു കൈമാറി. സ്റ്റാർട്ടിങ് പോയിന്റിൽ സംഘാടനപ്പിഴവുണ്ടായെന്നാണ് കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ പരാതി. ഇതു സാധൂകരിക്കുന്ന ദൃശ്യങ്ങളും കൈമാറിയിട്ടുണ്ട്.

English Summary:

The Jury of Appeal investigating the controversial finish of the Chundan boat race category at the Nehru Trophy Boat Race will meet again on the 7th to review evidence submitted by the complainants. The meeting, initially scheduled for today, was postponed due to the District Planning Committee meeting.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com