എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ
Mail This Article
×
ആലപ്പുഴ∙ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. മുല്ലാത്ത് തിരുവമ്പാടി കടവത്തുശ്ശേരിയിൽ നിധീഷ് (29) ആണ് പിടിയിലായത്. 99 ഗ്രാം എംഡിഎംഎയും 17.99 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ശനിയാഴ്ച രാത്രി 11.55ന് ആണ് സംഭവം. കൊങ്ങിണി ചുടുകാട് - ഇർഷാദ് പള്ളി റോഡിൽ ഒരാൾ സ്കൂട്ടറിൽ ലഹരിമരുന്ന് വിൽപന നടത്തുന്നതായി ആലപ്പുഴ ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സൗത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. സൗത്ത് ഐഎസ്എച്ച്ഒ കെ.ശ്രീജിത്തിന്റെ നിർദേശാനുസരണം എസ്ഐമാരായ ബി.ആർ.ബിജു, അശോകൻ, എസ്‌സിപിഒ ആന്റണി രതീഷ്, മോനിഷ്, ലിബു, നാർകോട്ടിക് സെൽ ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
English Summary:
A 29-year-old man was arrested in Alappuzha, for possession of MDMA and hashish oil during a police raid. The operation was carried out based on a tip-off and resulted in the seizure of narcotics.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.