അമ്പലപ്പുഴ ∙ വി.എസ്.അച്യുതാനന്ദന്റെ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിൽ അദ്ദേഹത്തിന്റെ 101–ാം പിറന്നാൾ ആഘോഷിച്ചു ജന്മനാട്. രാവിലെ സിപിഎം ഏരിയ അമ്പലപ്പുഴ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടി സെക്രട്ടറി ആർ.നാസർ വിഎസിന്റെ ചിത്രം ആലേഖനം ചെയ്ത കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
എച്ച്.സലാം എംഎൽഎ അധ്യക്ഷനായി. പി.പി.ചിത്തരഞ്ജൻ എംഎൽഎ, എ.ഓമനക്കുട്ടൻ, ആർ.രാഹുൽ, കെ.മോഹൻകുമാർ, വി.കെ.ബൈജു, സി.ഷാംജി, എ.പി.ഗുരുലാൽ, പി.ജി.സൈറസ്, എൻ.പി.വിദ്യാനന്ദൻ, സജിത സതീശൻ, കെ.പി.സത്യ കീർത്തി എന്നിവർ പ്രസംഗിച്ചു. വൈകിട്ട് ‘ജനനായകൻ വിഎസ്’ നവമാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ വേലിക്കകത്ത് വീടിനു സമീപം പഴയ നടക്കാവ് റോഡരികിൽ നടന്ന ആഘോഷം ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു.
ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങൾ പരസ്യമാക്കണമെന്ന് ആഗ്രഹിക്കുന്ന നേതാവ് ആയിരുന്നു വി.എസ്.അച്യുതാനന്ദൻ. ഒരു അന്യായത്തെയും മൂടിവയ്ക്കാത്ത സ്വഭാവമായിരുന്നു വിഎസിന്റേത്. പൊതുജനാഭിപ്രായത്തെ അന്തിമമായ അഭിപ്രായമായി കാണാനും വിഎസിനു കഴിഞ്ഞിരുന്നു.
പായസം, ചുവപ്പു ലഡു, 101 വയോധികർക്ക് പുതുവസ്ത്രം എന്നിവയും വിതരണം ചെയ്തു. വിഎസിന്റെ ചിത്രമുള്ള കേക്ക് സുധാകരൻ മുറിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാകേഷ്, പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, കെ.പി.സത്യകീർത്തി, ഉമേഷ്കുമാർ, സുധീർബാബു, അജയൻ, ബൈജു, ശ്യാം, രാകേഷ്, സുബാഷ്, ശ്യാംലാൽ, പ്രജിത്ത് എന്നിവർ പ്രസംഗിച്ചു.
English Summary:
Former Kerala Chief Minister and prominent communist leader V.S. Achuthanandan celebrated his 101st birthday at his ancestral home in Punnapra. The CPM organized a special celebration, marking the long and illustrious life of the veteran politician.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.