കുട്ടനാട് ∙ മാസങ്ങളായി തുടരുന്ന ശുദ്ധജല ക്ഷാമത്തിനു ശാശ്വത പരിഹാരം തേടി കൈനകരി പഞ്ചായത്ത് പുതിയ കുഴൽക്കിണർ നിർമിക്കുന്ന ജോലികൾ ആരംഭിച്ചു. കൈനകരി മുണ്ടയ്ക്കൽ ഓവർ ഹെഡ് ടാങ്കിൽ വെള്ളം എത്തിക്കുന്ന പള്ളാത്തുരുത്തിയിലെ പമ്പ് ഹൗസ് തകരാറിലായതോടെ പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ മാസങ്ങളായി ശുദ്ധജലം ലഭിക്കുന്നില്ല.
ഒപ്പം പടിഞ്ഞാറൻ മേഖലയിൽ നിയന്ത്രിത അളവിൽ മാത്രമാണു ശുദ്ധജലം ലഭിച്ചിരുന്നത്. ഒപ്പം നെടുമുടി പഞ്ചായത്തിലെ ഏതാനും വാർഡുകളെയും ഇതു പ്രതിസന്ധിയിലാക്കി. പള്ളാത്തുരുത്തി പമ്പ് ഹൗസിലെ പ്രധാന പമ്പ് തകരാറിലായതാണു പ്രതിസന്ധിക്കു കാരണമായത്. കുഴൽക്കിണറിൽ നിന്നു മോട്ടർ പുറത്ത് എടുക്കാൻ സാധിക്കാതെ വന്നതോടെ പരിഹാരം നീണ്ടു. ഇതോടെ പ്രദേശം കടുത്ത ശുദ്ധജലക്ഷാമത്തിലേക്കു കൂപ്പുകുത്തി.
ഒട്ടനവധി പ്രതിഷേധങ്ങൾക്ക് ഒടുവിൽ പുതിയ കുഴൽക്കിണർ നിർമിക്കാൻ തോമസ് കെ.തോമസ് എംഎൽഎ ഫണ്ട് അനുവദിക്കുകയായിരുന്നു. ഏഴര ലക്ഷം രൂപ വിനിയോഗിച്ചു കുഴൽക്കിണർ നിർമിക്കുന്ന ജോലികൾ പള്ളാത്തുരുത്തിയിൽ ആരംഭിച്ചു. എസി റോഡിന്റെ നിർമാണ കരാർ ഏറ്റെടുത്തിട്ടുള്ള ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ നേതൃത്വത്തിലാണു കുഴൽക്കിണറിന്റെ നിർമാണം ആരംഭിച്ചത്. 10 ദിവസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.
"ശുദ്ധജലക്ഷാമം പരിഹരിക്കാൻ കഴിയാത്തതു ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. പ്രശ്നപരിഹാരത്തിനു പുതിയ കുഴൽക്കിണർ നിർമിക്കുക മാത്രമായിരുന്നു പോംവഴി. ഏറെ ശ്രമഫലമായി എംഎൽഎ ഫണ്ട് ലഭ്യമാക്കിയെങ്കിലും കരാർ ഏറ്റെടുക്കാൻ ആളില്ലാതെ വന്നതു വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചു. കുഴൽക്കിണറിന്റെ നിർമാണം പൂർത്തിയാക്കി 15 ദിവസത്തിനുള്ളിൽ ശുദ്ധജല വിതരണം പുനരാരംഭിക്കാൻ സാധിക്കുമെന്നാണു പ്രതീക്ഷ. ഇങ്ങനെ ഒരു പ്രതിസന്ധി ഇനിയും ഉണ്ടാകാതിരിക്കാൻ അടുത്ത വേനലിനു മുൻപായി പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ഏതാനും കുഴൽ കിണർ കൂടി നിർമിക്കാനുള്ള പഠനങ്ങൾ പുരോഗമിക്കുകയാണ്."
Residents of Kainakary Panchayat and surrounding areas can hope for relief from the long-standing water shortage as construction of a new borewell is underway in Pallathuruthy. The project, funded by MLA Thomas K. Thomas, aims to address the crisis caused by the malfunctioning pump house.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.