ADVERTISEMENT

ആലപ്പുഴ ∙ ഭൂഗർഭ ജലവിതാനം താഴുന്ന സാഹചര്യത്തിൽ എല്ലാവർക്കും ശുദ്ധജലം എത്തിക്കുകയാണു സർക്കാർ ദൗത്യമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ആലപ്പുഴ നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും ജലക്ഷാമം പരിഹരിക്കാൻ നിർമിച്ച നാലു ജലസംഭരണികളിൽ കൊമ്മാടിയിലേത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആലപ്പുഴയിലെ ജലപ്രശ്നത്തിനു ശാശ്വത പരിഹാരം ഉണ്ടാക്കുമെന്നും റോഷി പറഞ്ഞു. സുസ്ഥിര സ്രോതസ്സുകളിൽ നിന്നു ജലം ശേഖരിച്ചു സംസ്കരിച്ചാണു വീടുകളിൽ എത്തിക്കുക. ഈ സർക്കാർ രണ്ടരവർഷം കൊണ്ട് 20 ലക്ഷത്തോളം കുടുംബങ്ങളിൽ കൂടി ശുദ്ധജലം എത്തിച്ചു.

ആലപ്പുഴ മണ്ഡലത്തിലെ മുഴുവൻ ടെൻഡർ നടപടികളും പൂർത്തിയായി. എല്ലാ കുടുംബങ്ങളിലും ഉടൻ ശുദ്ധജലം എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. അധ്യക്ഷത വഹിച്ച പി.പി.ചിത്തരഞ്ജൻ എംഎൽഎയെ ഈ വിഷയത്തിൽ നടത്തുന്ന ഇടപെടലുകളെ മന്ത്രി അഭിനന്ദിച്ചു. കലക്ടർ അലക്സ് വർഗീസ്, നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ, കൗൺസിലർമാരായ എം.ആർ.പ്രേം, എ.എസ്.കവിത, ഗോപിക വിജയപ്രസാദ്, മോനിഷ ശ്യാം, ബിജി ശങ്കർ, ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ ജിനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.  

28.63 കോടിയുടെ പദ്ധതികൾ
ആലപ്പുഴ നഗരസഭ അമൃത്, കിഫ്ബി പദ്ധതികളിലൂടെ വടികാട്, തത്തംപള്ളി, ചാത്തനാട്, കൊമ്മാടി എന്നിവിടങ്ങളിൽ 28.63 കോടി രൂപ ചെലവഴിച്ചാണ് ജലസംഭരണികളുടെ നിർമാണം പൂർത്തീകരിച്ചത്. കൊമ്മാടിയിൽ 21 ലക്ഷം ലീറ്ററും തത്തംപള്ളിയിൽ 12 ലക്ഷം ലീറ്ററും ശേഷിയുള്ള ഉന്നതതല ജലസംഭരണി, ചാത്തനാട് 16 ലക്ഷം ലീറ്ററിന്റെ ഉന്നതതല ജലസംഭരണി, 5 ലക്ഷം ലീറ്റർ ശേഷിയുള്ള ഭൂതല സംഭരണി, വടികാട് 16 ലക്ഷം ലീറ്റർ ഉന്നതതല ജലസംഭരണി, 3 ലക്ഷം ലീറ്റർ ശേഷിയുള്ള ഭൂതല സംഭരണി എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്.

English Summary:

To combat depleting groundwater and water scarcity, Minister Roshi Augustine inaugurated a new water reservoir in Kommady, Alappuzha. The reservoir is one of four being constructed to alleviate water shortage in the municipality and surrounding areas. The Minister emphasized the government's commitment to providing clean water access for all and assured a permanent solution for Alappuzha's water crisis.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com