ADVERTISEMENT

മാന്നാർ∙ അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പ്രഥമ പരുമല തീർഥയാത്ര സംഘം ചെങ്ങന്നൂർ ബഥേൽ അരമന പള്ളിയിൽ എത്തി.ഇടവക വികാരി ഫാ. ഗീവർഗീസ് മാത്യു, സഹവികാരി ഫാ. മാത്യു ജോൺ, ട്രസ്റ്റി ഗീവർഗീസ് ഫിലിപ്പ്, സെക്രട്ടറി ഐ. തോമസ്, ജോയിന്റ് ട്രസ്റ്റി രാഹുൽ ജോർജ്, ജോയിന്റ് സെക്രട്ടറി സുകു. ടി സി, യുവജനപ്രസ്ഥാനം സെക്രട്ടറി സുബു ജോർജ്, ട്രഷറർ റൂബിൻ ആർ ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ ഇടവക വിശ്വാസികൾ പദയാത്രയായി പരുമല തിരുമേനിയുടെ കബറിങ്കൽ എത്തും.

കണ്ണൂർ, കേളകം പദയാത്രാ സംഘം
ഏറ്റവും കൂടുതൽ ദൂരം കാൽനടയായി സഞ്ചരിച്ച് പരുമലയിലെത്തിയ കണ്ണൂർ, കേളകം പദയാത്രാ സംഘത്തെ പരുമല പരിശുദ്ധന്റെ പുണ്യ കബറിടത്തിൽ പരുമല സെമിനാരി മാനേജർ ഫാ. കെ.വി. പോൾ റമ്പാൻ, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അത്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, പരുമല സെമിനാരി അസി. മാനേജർ ഫാ. എൽദോസ് ഏലിയാസ്, പരുമല സെമിനാരി കൗൺസിൽ അംഗങ്ങളായ മാത്യു ഉമ്മൻ അരികുപുറം, പി.എ.ജോസ് പുത്തൻപുരയിൽ, പരുമല ആശുപത്രി കൗൺസിൽ അംഗം ഷാജി അരികുപുറം എന്നിവർ ചേർന്ന് സ്വീകരിച്ചു.

English Summary:

This article chronicles the Parumala pilgrimage events, led by the Abu Dhabi St. George Orthodox Christian Youth Movement, with a procession to Chengannur Bethel Aramana Church, as well as the arrival of the longest-traveling Kannur Kelakam padayatra team at Parumala Seminary.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com