മുന്നറിയിപ്പില്ലാതെ റോഡ് അടച്ചു: ആലപ്പുഴ നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്
Mail This Article
×
ആലപ്പുഴ∙ മുന്നറിയിപ്പില്ലാതെ റോഡ് അടച്ചുകെട്ടി സിറ്റി ഗ്യാസ് പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ നടത്തിയതു മൂലം നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്. രാവിലെ ഏറെ തിരക്കുള്ള ഒൻപതിനും പത്തിനും ഇടയിലാണ് ഇന്നലെ കോൺവന്റ് ജംക്‌ഷനിലെ നാലു പ്രധാന റോഡുകൾ ചേരുന്ന ഭാഗത്തു റോഡിന്റെ മുക്കാൽ ഭാഗത്തോളം ബാരിക്കേഡ് വച്ച് അടച്ചത്. ഇതോടെ സ്കൂളിലേക്കും ഓഫിസുകളിലേക്കും എത്തേണ്ട യാത്രികർ ദുരിതത്തിലായി.
ശവക്കോട്ടപ്പാലം മുതൽ ലിയോ തേർട്ടീൻത് സ്കൂൾ വരെ വാഹനങ്ങളുടെ നിര നീണ്ടു. നാലു ഭാഗത്തു നിന്നുമെത്തിയ വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപെട്ടു. ട്രാഫിക് നിയന്ത്രണത്തിനു പൊലീസിനെ ഏർപ്പെടുത്തിയിരുന്നെങ്കിലും വാഹനത്തിരക്കു നിയന്ത്രിക്കാനായില്ല. മണിക്കൂറുകൾക്ക് ശേഷമാണു ഗതാഗതം സാധാരണ നിലയിലായത്.
English Summary:
Road closures for the City Gas project at a major junction caused significant traffic chaos in the city. The lack of prior notice and inadequate traffic management left commuters stranded for hours.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.