ആലപ്പുഴ ജില്ലയിൽ ഇന്ന് (13-11-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഇന്ന്
∙ ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
∙ പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട്
വിദ്യാഭ്യാസ– ചികിത്സാസഹായ എൻഡോവ്മെന്റ്: അപേക്ഷ ക്ഷണിച്ചു
ചേർത്തല ∙ ചേർത്തല മർച്ചന്റ്സ് അസോസിയേഷൻ അംഗങ്ങളുടെ മക്കളിൽ 2024ലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചവർക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകുന്നു. വിശദ വിവരങ്ങൾ അടങ്ങുന്ന അപേക്ഷയും സർട്ടിഫിക്കറ്റിന്റെ പകർപ്പും പാസ്പോർട്ട് സൈസ് ഫോട്ടോയും 18ന് മുൻപ് ഓഫിസിൽ നൽകണം. ചികിത്സാ സഹായ എൻഡോവ്മെന്റുകൾക്കുള്ള അപേക്ഷകളും മെഡിക്കൽ സർട്ടിഫിക്കറ്റ് കോപ്പി സഹിതം 18നകം ഓഫിസിൽ നൽകണം. 28ന് നടത്തുന്ന വാർഷിക പൊതുയോഗത്തിൽ വിതരണം ചെയ്യും.
അധ്യാപക ഒഴിവ്
ചേർത്തല ∙ എസ്എൽപുരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മലയാളം, മാത്തമാറ്റിക്സ് വിഷയങ്ങളിൽ അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. 15ന് രാവിലെ 11ന് അഭിമുഖം നടക്കും. ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
പമ്പ ബസ് സർവീസ്
മാവേലിക്കര ∙ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നുള്ള പമ്പ സ്പെഷൽ സർവീസ് 15ന് തുടങ്ങും. രാത്രി 8.20നു ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിൽ നിന്നും സർവീസ് തുടങ്ങും. തട്ടാരമ്പലം സരസ്വതി ക്ഷേത്രം വഴി മാവേലിക്കരയിലെത്തുന്ന സർവീസ് 9ന് പമ്പയ്ക്കു പുറപ്പെടും. 216 രൂപയാണ് ചാർജ്. 40 മുതൽ 50 അയ്യപ്പഭക്തർ ഉണ്ടെങ്കിൽ 10 കിലോമീറ്റർ ചുറ്റളവിൽ എവിടെ നിന്നും പമ്പയിലേക്ക് പോകുന്നതിനു പ്രത്യേക ബസ് സർവീസ് ഏർപ്പെടുത്തും. 0479 2302282
വൈദ്യുതി മുടക്കം
ആലപ്പുഴ ∙ ടൗൺ സെക്‌ഷനിൽ സ്റ്റുഡിയോ എച്ച്ടി, ഇഹ ഡിസൈൻസ് എച്ച്ടി, വീരയ്യ, റോയൽ പാർക്ക്, എക്സ്ചേഞ്ച്, ആലുക്കാസ് എച്ച്ടി, ശ്രീറാം മന്ദിർ, ആലപ്പി ആർക്കേഡ്, ഭീമ, ശാരദ കോംപ്ലക്സ്, എസ്.എം.ടെക്സ്റ്റൈൽസ്, എഡിബി ആക്സിസ് ബാങ്ക്, ശാന്തി, രാജരാജേശ്വരി, പാർഥസ്, കൃഷ്ണാസ്, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്കു ശേഷം 2 വരെ വൈദ്യുതി മുടങ്ങും.
പാതിരപ്പള്ളി ∙ പാതിരപ്പള്ളി സെക്‌ഷന്റെ കീഴിൽ വരുന്ന ഭാവന, എപിഎസ്, കൈതത്തിൽ, അനുപമ, പിഎച്ച് സെന്റർ, അമ്പാടി, ആയുർവേദം, ശ്രീകൃഷ്‌ണ, ടാറ്റ വെളി, പ്ലാശുകുളം, ഉള്ളടത്തറ, ആസ്പിൻവാൾ, ജോൺസ് റിസോർട്ട്, ചെമ്പന്തറ, ചാരംപറമ്പ്, ചാരംപറമ്പ് അമ്പലം, ആരാധന, സർഗ, തിരുവിളക്ക്, ഇലവൻ സ്റ്റാർ, പ്ലാശുകുളം പമ്പ്ഹൗസ്, സികെ, തലവടി, വിഷ്ണുപുരം, ജോസഫ് ജംക്‌ഷൻ, നവദർശ, കൃഷ്ണപിള്ള കൂത്തുവെളി, അയ്യങ്കാളി, എവർഷൈൻ, സാംസ്കാരിക നിലയം, തീയശേരി , ജെആർൈവ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9.00 മുതൽ 6:00 വരെ വൈദ്യുതി മുടങ്ങും.
മുഹമ്മ ∙ മണ്ണഞ്ചേരി പുളിക്കൽ, കണ്ണാട്ട്, പാവട്ടക്കുളം, ഞാറുകുളങ്ങര നോർത്ത്, ഞാറുകുളങ്ങര സൗത്ത്, ലയാസ്റ്റീൽ, ഫാക്ടറി ജംക്‌ഷൻ, മന്ദിരം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 3 വരെയും മാതാജി, കുന്നുംപുറം, കോന്നംവെളി, പി.കെ.കവല, കോതകുളം, കാവുങ്കൽ, കല്ലുമല, വീ വൺ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഉച്ചകഴിഞ്ഞ് 2 മുതൽ വൈകിട്ട് 5 വരെയും വൈദ്യുതി മുടങ്ങും.
പുന്നപ്ര ∙ പൗർണമി, സിന്ധൂര, പോത്തശേരി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ ∙ സ്റ്റാർ, ഖദീജ, വളഞ്ഞവഴി, ഇരട്ടക്കുളങ്ങര, ഇരട്ടക്കുളങ്ങര കിഴക്ക് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ പുളിങ്കുന്ന് തിയറ്റർ, കറുകത്തറ മുട്ട് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു പകൽ 9നും 5.30നും ഇടയിൽ വൈദ്യുതി മുടങ്ങും.