ADVERTISEMENT

പൂച്ചാക്കൽ ∙ പാണാവള്ളി പള്ളിവെളി – ഉളവയ്പ് റോ‍ഡിൽ മാസങ്ങളായി തെരുവുവിളക്ക് തെളിയുന്നില്ലെന്നു പരാതി. പഞ്ചായത്തിലും വൈദ്യുതി ഓഫിസിലും പരാതി നൽകിയിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം. റോഡിന്റെ വശങ്ങളിൽ പുല്ല് വളർന്നു കാടുപോലെയായിട്ടുണ്ട്.  വീടുകളുടെയും കടകളുടെയും കടന്നുപോകുന്ന വാഹനങ്ങളുടെയും വെളിച്ചമാണ് രാത്രി കാൽനടയാത്രക്കാർക്ക് ആശ്രയം. ഉളവയ്പ് കായൽ വിനോദസഞ്ചാര പ്രദേശമാണ്. സൂര്യാസ്തമയം കാണാൻ ഇതര ജില്ലകളിൽ നിന്നുൾപ്പെടെ ആളുകൾ എത്തുന്നതാണ്. റോഡിൽ വെളിച്ചമില്ലാത്തത് വിനോദസഞ്ചാരികളെയും ബാധിക്കുന്നുണ്ട്. തൈക്കാട്ടുശേരി – പാണാവള്ളി പഞ്ചായത്തുകളും വൈദ്യുതി വകുപ്പും ചേർന്നാണ് നടപടി സ്വീകരിക്കേണ്ടത്.

English Summary:

The Panavalli Palliveli – Ulavayp Road in Poochakkal is plagued by non-functional street lights for months, raising safety concerns for residents and impacting tourism at the scenic Ulavayp Kayal. Despite complaints to the panchayat and electricity department, no action has been taken, leaving the road dark and overgrown.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com