ADVERTISEMENT

ആലപ്പുഴ∙ മുറിക്കുന്നതിനിടെ മരക്കൊമ്പു വീണു കയ്യൊടിഞ്ഞ് മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാ സേനയെത്തി രക്ഷിച്ചു. കുതിരപ്പന്തി വാർഡ് പുത്തൻപറമ്പിൽ അൻസിലാണ് (47) ഒരു മണിക്കൂറോളം താഴെ ഇറങ്ങാനാകാതെ മരത്തിൽ കുടുങ്ങിയത്.    ഇന്നലെ വൈകിട്ട് നാലോടെ ആലപ്പുഴ സ്റ്റേഡിയം വാർഡിൽ പ്ലാപ്പറമ്പിൽ അജ്മലിന്റെ വീട്ടിലെ മരം മുറിക്കുന്നതിനിടെയാണ് സംഭവം. അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചെങ്കിലും സംഭവസ്ഥലത്തേക്കുള്ള റോഡു മോശമായതിനാൽ രക്ഷാപ്രവർത്തനം വൈകി.

തുടർന്നു മറ്റൊരു റോഡു വഴി ചുറ്റിയാണ് അഗ്നിരക്ഷാ സേനയ്ക്ക് സംഭവ സ്ഥലത്ത് എത്താനായത്. എക്സ്റ്റൻഷൻ ലാഡറും റോപ്പും ഉപയോഗിച്ച് ഏറെ നേരത്തെ പരിശ്രമത്തിനൊടുവാണ് അൻസിലിനെ താഴെയിറക്കിയത്. പിന്നീട് അഗ്നി രക്ഷാസേനയുടെ ആംബുലൻസിൽ തന്നെ ജനറൽ ആശുപത്രിയിലെത്തിച്ചു. സ്റ്റേഷൻ ഓഫിസർ എസ്.പ്രസാദിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ബി.ജയപ്രകാശ്, ബി.ജയപ്രകാശ്, എ.ഡി. പ്രിയധരൻ, ആർ.കൃഷ്ണദാസ്, എച്ച്.ഹരീഷ്, ടി.ജെ. ജിജോ, കെ.ബി. ഹാഷിം, എ.ജെ.ബെഞ്ചമിൻ, മുഹമ്മദ് നിയാസ്, എസ്. കണ്ണൻ, ലൈജു എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

English Summary:

In a harrowing incident in Alappuzha, Kerala, a worker named Ansil found himself trapped in a tree after a branch he was cutting broke and fractured his hand. The Fire and Rescue Services bravely responded and successfully brought him down to safety.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com