കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം
Mail This Article
×
കോടുകുളഞ്ഞി ∙ കഴിഞ്ഞ ദിവസം കനത്ത മഴയിലും കാറ്റിലും കോടുകുളഞ്ഞിയിൽ വ്യാപക നാശനഷ്ടം. കുമ്പഴയിൽ കെ.എസ്.പങ്കജാക്ഷക്കുറുപ്പിന്റെ വീടിനു മുകളിലേക്കു മരം കടപുഴകി വീണു കേടുപാടു പറ്റി.പുരയിടത്തിലെ 15 ജാതിമരങ്ങളും കടപുഴകിവീണു.
കളീക്കവിളയിൽ തങ്കൻ കൃഷി ചെയ്തിരുന്ന അൻപതോളം വാഴകൾ നിലംപൊത്തി.കടക്കേത്ത് മോഹനൻപിള്ളയുടെ പുരയിടത്തിലെ 100 വാഴകളും കാറ്റിൽ നശിച്ചു.കണിയാന്തറയിൽ ഷിബു തോമസിന്റെ പുരയിടത്തിൽ നിന്ന മരങ്ങളും വീണു.
English Summary:
Kodukulanghi, Kerala experienced significant damage due to recent severe weather. Strong winds and heavy rain caused trees to fall, damaging homes and destroying crops. Residents like K.S. Pankjakshakkuruppu and farmers like Thankan suffered substantial losses.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.