സജി ചെറിയാനെതിരെ പ്രതിഷേധം ശക്തം
Mail This Article
ചെങ്ങന്നൂർ ∙ ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും വെല്ലുവിളിച്ചു ഭരണത്തിൽ കടിച്ചു തൂങ്ങുന്ന മന്ത്രി കേരളത്തിന് അപമാനകരമാണെന്നു ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദ്. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടനാ ലംഘനം നടത്തിയ മന്ത്രി സജി ചെറിയാൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. ബ്ലോക്ക് പ്രസിഡന്റ് കെ.ആർ.സജീവൻ അധ്യക്ഷത വഹിച്ചു.
കെപിസിസി സെക്രട്ടറിമാരായ എബി കുര്യാക്കോസ്, സുനിൽ പി. ഉമ്മൻ, മാന്നാർ ബ്ലോക്ക് പ്രസിഡന്റ് സുജിത്ത് ശ്രീരംഗം, എഐസിസി കോ–ഓർഡിനേറ്റർ ജോജി ചെറിയാൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ പി.വി. ജോൺ, ബിപിൻ മാമ്മൻ, തോമസ് ചാക്കോ, ഹരി പാണ്ടനാട് , കെ.ഷിബുരാജൻ, നഗരസഭാധ്യക്ഷ ശോഭ വർഗീസ്, മിഥുൻ മയൂരം, സുജ ജോൺ , മറിയാമ്മ ചെറിയാൻ , ഡി.നാഗേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.
രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം
മാന്നാർ ∙ ഭരണഘടനയെ അവഹേളിച്ച് സത്യപ്രതിജ്ഞ ലംഘനം നടത്തിയ മന്ത്രി സജി ചെറിയാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മാന്നാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സജി ചെറിയാന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജ പത്മകുമാർ, ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡന്റ് സജു കുരുവിള, വൈസ് പ്രസിഡന്റ് ബിനുരാജ്, ശിവകുമാർ, പി.കെ. വിജയൻ, രാജീവ്ഗ്രാമം, മാന്നാർ സുരേഷ്, സജീഷ് തെക്കേടം, പ്രവിൺ പ്രണവം, ഹരികുമാർ, ഷിജികുമാർ, ഉദയൻ, ടി.പി. സുന്ദരേശൻ, രാജഗോപാൽ എന്നിവർ പ്രസംഗിച്ചു.
മൗലികതത്വങ്ങളോടു സജി ചെറിയാനു പുച്ഛം: പന്തളം പ്രതാപൻ
ചെങ്ങന്നൂർ ∙ ഭരണഘടന മൗലികതത്വങ്ങളോടു സജി ചെറിയാനു പുച്ഛമാണെന്നു ബിജെപി സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ. ഭരണഘടനയെ അവഹേളിച്ചെന്ന കേസിൽ പുനരന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ മന്ത്രി സജി ചെറിയാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു. മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് കലാ രമേശ്, എസ്.വി. പ്രസാദ്, മനു കൃഷ്ണൻ, ടി.സി സുരേന്ദ്രൻ, സിന്ധു ലക്ഷ്മി, ആതിര ഗോപൻ, പി. ജി. മഹേഷ്, ജിബി കീക്കാട്ടിൽ, ഇന്ദു രാജൻ, സിനി ബിജു എന്നിവർ പ്രസംഗിച്ചു.