ADVERTISEMENT

ചേർത്തല∙ ചേലൊത്ത ചേർത്തലയ്ക്ക് മന്ത്രി പി.പ്രസാദ് മുണ്ട് മടക്കിയുടുത്തു മുന്നിട്ടിറങ്ങിയതോടെ ഒരു നാട് ഒപ്പം കൂടെക്കൂടി.എഎസ് കനാൽ ജനകീയ ശുചീകരണം ആദ്യഘട്ടം ഇതോടെ ‘ഹിറ്റായി’. ചേർത്തല നഗരസഭയുടെ ചേലൊത്ത ചേർത്തല പദ്ധതിയുടെ ഭാഗമായാണ് നഗരസഭാ പരിധിയിൽ പിഎസ് കവല മുതൽ കുറിയമുട്ടം കായൽ വരെയുള്ള 5 കിലോമീറ്ററാണു ജനകീയമായി ശുചീകരിച്ചത്.കനാൽകരയുടെ 50 ഓളം സ്ഥലങ്ങളിലാണ് ജനകീയ കൂട്ടായ്മയിൽ ശുചീകരണം നടത്തിയത്. മന്ത്രിക്കൊപ്പം എ.എം.ആരിഫ്, എംഎൽഎമാരായ പി.പി.ചിത്തരഞ്ജനും ദലീമ ജോജോയും നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ ഉൾപ്പെടുന്ന ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ, കലാ സാംസ്‌കാരിക സംഘടനകളിലെയും യുവജന സംഘടനകളിലെയും അംഗങ്ങൾ, നഗരത്തിലെ റസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ, അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾ, വിമുക്ത ഭടന്മാർ, ഹരിതകർമ സേനാംഗങ്ങൾ, ആശ പ്രവർത്തകർ, എൻസിസി, എസ്പിസി അംഗങ്ങൾ, അധ്യാപകർ, ഉദ്യോഗസ്ഥർ തുടങ്ങിയവരും ശുചീകരണത്തിൽ പങ്കാളികളായി.

കനാൽകരയിലെ കാടുകളും ചവറുകളും മാലിന്യങ്ങളും നീക്കി. മൂവായിരത്തോളം പേർ ശുചീകരണത്തിൽ പങ്കാളികളായി. തുടർപ്രവർത്തനങ്ങൾ അടുത്ത ദിവസം മുതൽ ആരംഭിക്കും.നഗരസഭാ വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ്, സംസ്ഥാന കാർഷിക വികസന ബാങ്ക് പ്രസിഡന്റ് സി.കെ.ഷാജിമോഹൻ, കൗൺസിലർ കെ.പി.പ്രകാശൻ, നഗരസഭാ സെക്രട്ടറി ടി.കെ.സുജിത്, സിഡിഎസ് അധ്യക്ഷ പി.ജ്യോതിമോൾ ഏലിക്കുട്ടി ജോൺ, മുൻ നഗരസഭാധ്യക്ഷ ജയലക്ഷ്മി അനിൽകുമാർ, ബിജെപി ദേശീയ സമിതി അംഗം വെള്ളിയാകുളം പരമേശ്വരൻ, സിപിഎം ഏരിയ സെക്രട്ടറി ബി.വിനോദ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സി. ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി.

English Summary:

Cherthala came together to clean the AS Canal in a massive community effort spearheaded by Minister P. Prasad. Over 3000 people participated, clearing a 5-kilometer stretch of the canal and showcasing the power of collective action for a cleaner city.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com