സാമൂഹ്യനീതി സെൽ ഉദ്ഘാടനവും ഭരണഘടനാ ദിനാഘോഷവും സംഘടിപ്പിച്ചു
Mail This Article
ആലപ്പുഴ∙ നങ്ങ്യാർകുളങ്ങര പി.കെ. മാധവ മെമ്മോറിയൽ കോളജിൽ സാമൂഹ്യനീതി വകുപ്പ് കോളജ് തല സെല്ലിന്റെ ഉദ്ഘാടനവും ഭരണ ദിനാഘോഷവും സംഘടിപ്പിച്ചു. സെൻട്രൽ ഗവൺമെന്റ് അഡീഷണൽ സ്റ്റാൻഡിങ് കൗൺസെൽ അഡ്വക്കേറ്റ് കെ. ശ്രീകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. എസ് ആർ രാജീവ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ആലപ്പുഴ പ്രബേഷൻ ഓഫീസറായ ടി. അനവദ്യ കോളജ് ജനറൽ സെക്രട്ടറി ഫാത്തിമ ഹക്കീം എന്നിവർ സംസാരിച്ചു.
കോളജ് സാമൂഹ്യ സാമൂഹ്യനീതി സെല്ലിന്റെ കോഡിനേറ്ററും ചരിത്ര വിഭാഗം അധ്യാപികയുമായ എം.വി. പ്രീത ചടങ്ങിന് സ്വാഗതവും സെല്ലിന്റെ വോളണ്ടിയർ ലീഡറായ മിഥുൻ കൃഷ്ണ നന്ദിയും പറഞ്ഞു. നിത്യജീവിതത്തിൽ ഭരണഘടനയുടെ പ്രസക്തിയും നാം ചെലുത്തേണ്ട ഭരണഘടനാ ധാർമികതയെ പറ്റിയും അഡ്വക്കേറ്റ് ശ്രീകുമാർ സംസാരിച്ചു. ആലപ്പുഴ സാമൂഹ്യനീതി വകുപ്പുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സ്ഥിതി സമത്വവും മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്നതിൽ ഏവരും പ്രതിജ്ഞാബദ്ധരായിരിക്കും എന്നും വിദ്യാർഥികൾ പ്രതിജ്ഞയെടുത്തു.