ADVERTISEMENT

ആലപ്പുഴ∙ പത്ത് വനിതകളുടെ സ്നേഹവും കരുതലും ഒത്തുചേർന്നപ്പോൾ ശരണ്യയുടെയും മിഥിന്റെയും മംഗല്യസ്വപ്നങ്ങളും പൂവണിഞ്ഞു. ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ ഇന്നലെ നടന്ന വിവാഹം വർഷങ്ങളുടെ പ്രണയസാഫല്യം കൂടിയായി. തിരുവനന്തപുരം പുതുക്കുറിച്ചി ശാന്തിപുരം ശരണ്യഹൗസിൽ ജോസിന്റെയും ലീജയുടെയും ഇളയ മകളാണ് ശരണ്യ. തിരുവിളകം തെരുവിൽ രഞ്ജിത്തിന്റെയും ശാന്തിയുടെയും മകനാണ് മിഥിൻ. 

 മത്സ്യത്തൊഴിലാളി  കുടുംബത്തിൽപെട്ട ഇരുവരുടെയും വിവാഹത്തിന് സാമ്പത്തിക ബുദ്ധിമുട്ട്  തടസ്സമായതോടെയാണ് അപൂർവ ചാരിറ്റബിൾ സൊസൈറ്റിയുടെ 'അപൂർവ മാംഗല്യം' പദ്ധതി ഇവർക്ക് താങ്ങായത്. 7 പവൻ സ്വർണാഭരണങ്ങളും വിവാഹ വസ്ത്രങ്ങളും അപൂർവ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ സമ്മാനിച്ചു. ചടങ്ങിൽ പങ്കെടുത്തവർക്ക് സ്നേഹ വിരുന്നൊരുക്കി.

വിവാഹച്ചടങ്ങിന് മോൺസിഞ്ഞോർ ജോയി പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ. ബെൻസി, ഫാ. ജൂഡോ എന്നിവർ സഹകാർമികത്വം വഹിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പത്നി മറിയാമ്മ ഉമ്മൻ, മകളും സൊസൈറ്റി രക്ഷാധികാരിയുമായ ഡോ.മറിയാ ഉമ്മൻ,  സംവിധായകൻ ജോസ് തോമസ്, എ.എം. ആരിഫ്, നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ, കമാൽ എം. മാക്കിയിൽ, സൊസൈറ്റി പ്രസിഡന്റ് ഷമീനാ സലീം, സെക്രട്ടറി ഹസീന നൗഷാദ്, വൈസ് പ്രസിഡന്റ് പുഷ്പലത, ജോയിന്റ് സെക്രട്ടറി ഹസീന സുധീർ, ട്രഷറർ ലൂസി ജോഷി,  തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

English Summary:

This heartwarming story from Alappuzha, India, showcases the power of community support. Sharanya and Mithun, both from fisherman families, achieved their dream wedding thanks to the 'Apoorva Mamangalyam' project and the unwavering dedication of ten remarkable women.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com