ആലപ്പുഴ ജില്ലയിൽ ഇന്ന് (06-12-2024); അറിയാൻ, ഓർക്കാൻ
Mail This Article
വൈദ്യുതി മുടക്കം
ആലപ്പുഴ ∙ കലവൂർ സെക്‌ഷനിൽ കുളമാക്കി പമ്പ് ഹൗസ്, കുളമാക്കി കളരി, സർവോദയപുരം, സർവോദയപുരം സൊസൈറ്റി, ഹനുമൽ ക്ഷേത്രം, സർവോദയപുരം പിഎച്ച്സി എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും മാരൻകുളങ്ങര, കൊറ്റൻ പറമ്പ്, തയ്യിൽ, ഐക്കര മിൽമ, കുളമാക്കി, അഞ്ജലി, വളയൻചിറ എന്നിവിടങ്ങളിൽ പകൽ 2 മുതൽ വൈകിട്ട് 5 വരെയും വൈദ്യുതി മുടങ്ങും.
ആലപ്പുഴ ∙ ടൗൺ സെക്‌ഷനിലെ ഡ്യൂറോഫ്ലെക്സ്, എസ്ഡബ്ല്യുടിഡി ഡോക്‌യാർഡ് എച്ച്ടി പരിധിയിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ ∙ പാതിരപ്പള്ളി സെക്‌ഷനിൽ ചാരംപറമ്പ്, ചാരംപറമ്പ് ക്ഷേത്രം, ആയുർവേദം എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ ∙ നോർത്ത് സെക്‌ഷനിൽ കാസിയ, പാലത്തണൽ, കാർത്യായനി ട്രാൻസ്ഫോമറുകളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.പുന്നപ്ര ∙ പത്തിൽകട, മാക്കിയിൽ, പോപ്പുലർ, ടികെപി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ ∙ കാക്കാഴം, കാക്കാഴം സൗത്ത് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 3 വരെയും ഉപ്പുങ്കൽ ട്രാൻസ്ഫോമർ പരിധിയിൽ 9 മുതൽ 6 വരെയും വൈദ്യുതി മുടങ്ങും.
സൗജന്യ മെഡിക്കൽ ക്യാംപുകൾ
മാവേലിക്കര ∙ പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി ശതോത്തര സുവർണ ജൂബിലി കമ്മിറ്റി, പരുമല ആശുപത്രി സൗജന്യ മെഡിക്കൽ ക്യാംപ് നാളെ രാവിലെ 9.30നു പള്ളിയിൽ നടക്കും. 9446839560
മാവേലിക്കര ∙ മാർത്തോമ്മാ യുവജനസഖ്യം സഹാറ കണ്ണാശുപത്രി, സാന്ത്വനം ഹെൽത്ത് കെയർ ലാബ് സൗജന്യ നേത്ര, പ്രമേഹ, കൊളസ്ട്രോൾ, രക്തസമ്മർദ പരിശോധന, തിമിര രോഗ നിർണയം എന്നിവ 8നു രാവിലെ 10.30നു മാവേലിക്കര മാർത്തോമ്മാ പള്ളിയിൽ നടക്കും. 9400235780
മാവേലിക്കര ∙ ഐപിസി ശാലേം ചർച്ച്, ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇന്ത്യ സൗജന്യ മെഡിക്കൽ ക്യാംപ് 9നു രാവിലെ 9നു പുന്നമൂട് ജംക്‌ഷനു സമീപം ഐപിസി ശാലേം ഹാളിൽ നഗരസഭ അധ്യക്ഷൻ കെ.വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. 9744366618, 9446191495.
കരുവാറ്റ വള്ളംകളി നാളെ
ഹരിപ്പാട് ∙ ചാംപ്യൻസ് ബോട്ട് ലീഗും കരുവാറ്റ വള്ളംകളിയും നാളെ ഉച്ചകഴിഞ്ഞു 2.30ന് കരുവാറ്റ ലീഡിങ് ചാനലിൽ നടക്കും. വള്ളംകളിയുടെ വിളംബരത്തിന്റെ ഭാഗമായി ഇപ്റ്റയുടെ നാട്ടരങ്ങ് ഇന്നു വൈകിട്ട് 6.30ന് ഊട്ടുപറമ്പിൽ നടക്കും. നാളെ ഉച്ചയ്ക്ക് 2ന് കരുവാറ്റ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് പതാക ഉയർത്തും. മാസ് ഡ്രിൽ എച്ച്. സലാം എംഎൽഎയും, ജലഘോഷയാത്ര കലക്ടർ അലക്സ് വർഗീസും ഫ്ലാഗ് ഓഫ് ചെയ്യും.
നിയമസഭ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് വള്ളംകളി ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി സമ്മാനദാനം നിർവഹിക്കുമെന്നും കരുവാറ്റ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ ടി.എസ്. താഹ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ അനസ് അലി എന്നിവർ പറഞ്ഞു.
മൊബൈൽ ഫൊട്ടോഗ്രഫി മത്സരം
ആലപ്പുഴ ∙ പുന്നപ്ര മാർ ഗ്രിഗോറിയോസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിന്റെ വാർഷികത്തോടനുബന്ധിച്ച് പ്ലസ് ടു വിദ്യാർഥികൾക്കായി മൊബൈൽ ഫൊട്ടോഗ്രഫി മത്സരം നടത്തും. പ്ലസ് ടു ജീവിത കാലത്തെ മനോഹരമായ നിമിഷം എന്നതാണ് മത്സര വിഷയം. ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 3000, 2000, 1000 രൂപയും ഓരോ വിദ്യാലയത്തിലെയും മികച്ച ഫോട്ടോയ്ക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകും. എൻട്രികൾ 10ന് അകം അയയ്ക്കണം. ഫോൺ: 9447051585, 7907050938