ആലപ്പുഴ ജില്ലയിൽ ഇന്ന് (08-12-2024); അറിയാൻ, ഓർക്കാൻ
Mail This Article
താൽക്കാലിക ഒഴിവ്
ചെങ്ങന്നൂർ ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ ലൈവ്സ്റ്റോക്ക് മാനേജ്‌മന്റ് വിഭാഗത്തിൽ വൊക്കേഷനൽ ടീച്ചറുടെ താൽകാലിക ഒഴിവുണ്ട്. വെറ്ററിനറി ബിരുദമാണ് യോഗ്യത. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 11 ന് രാവിലെ 11 നു ഹാജരാകണം.
ബിആർസി രക്ത പരിശോധന ക്യാംപ് നടത്തി
ചെങ്ങന്നൂർ ∙ സമഗ്ര ശിക്ഷാ കേരളം ബിആർസി ചെങ്ങന്നൂരിന്റെ നേതൃത്വത്തിൽ രാജ്യാന്തര ഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ച് സൗജന്യ രക്ത പരിശോധന ക്യാംപ് സംഘടിപ്പിച്ചു. മൈക്രോലാബിന്റെ സഹകരണത്തോടെ 100 രക്ഷിതാക്കൾക്കാണ് രക്ത പരിശോധന നടത്തിയത്. ചെങ്ങന്നൂർ ബിപിസി ജി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ബിആർസി ട്രെയിനർമാരായ ബിന്ദു മോൾ,പ്രവീൺ വി. നായർ, മനോജ് കുമാർ, കെ.ബൈജു സ്പെഷൽ എജ്യൂക്കേറ്റർമാർ എന്നിവർ പങ്കെടുത്തു.
അപേക്ഷ ക്ഷണിച്ചു
മാവേലിക്കര ∙ ഓർത്തഡോക്സ് സഭ ദിവ്യബോധനം കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 31 ആണ് അവസാന തീയതി. 9745693682