ചെട്ടികുളങ്ങര ഉത്സവങ്ങൾ നാളെ തുടങ്ങും
Mail This Article
ചെട്ടികുളങ്ങര ∙ ഭഗവതിയുടെ കൈവട്ടകയിൽ എഴുന്നള്ളത്തോടെ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിനു നാളെ തുടക്കമാകും. ജനുവരി 9നു ധനുമാസ ഭരണി എഴുന്നള്ളത്ത്, ഫെബ്രുവരി 2നു ഉത്തൃട്ടാതി അടിയന്തരം, നടയ്ക്കാവ് കരയുടെ 101 കലം എഴുന്നള്ളത്ത്, 5നു മകരഭരണി എഴുന്നള്ളത്ത്, 6നു കാർത്തിക പൊങ്കാല, 8നു ഈരേഴെ തെക്ക് ചെമ്പോലിൽ ഈരിക്കൽ വീട്ടിലേക്കു കൈനീട്ടപ്പറ.
11നു പറയെടുപ്പിനു തുടക്കമാകും. 11ന് ഈരേഴ തെക്ക് പറയെടുപ്പ്, കാട്ടൂർ ഇറക്കിപ്പൂജ, ളാഹയിൽ എഴുന്നള്ളത്ത്. 12നു ഈരേഴ വടക്ക് പറയെടുപ്പ്, മേച്ചേരിൽ ഇറക്കിപ്പൂജ, കാട്ടുവള്ളിൽ ക്ഷേത്രത്തിൽ പോള വിളക്ക് എഴുന്നള്ളത്ത്. 13നു കൈത തെക്ക്, 14നു കൈത വടക്ക്, കുതിര ചുവട്ടിൽ പോള വിളക്ക് അൻപൊലി, 15ന് എരുവ, പത്തിയൂർ, പനച്ചോത്തി, 16നു മങ്ങാട്ടേത്ത് ഇറക്കിപ്പൂജ, 17നു ദേശത്തിനകം, 18നു മാവേലിക്കര, ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കൂടിയെഴുന്നള്ളത്ത്, 19നു മാവേലിക്കര, 20ന് ഈരേഴ തെക്ക്, പരുമല ഭാഗം അൻപൊലി, 21ന് ഈരേഴ വടക്ക്, 22നു കണ്ണമംഗലം വടക്ക്, കടവൂർ, മറ്റം വടക്ക്, 23നും 24നും നടയ്ക്കാവ്, 25നു മേനാമ്പള്ളി, കോയിക്കൽ ഇറക്കിപ്പൂജ.
26നു മുടുവൻപുഴത്ത് ഇറക്കിപ്പൂജ, കണ്ണമംഗലം തെക്ക് പറയെടുപ്പ്, കണ്ണമംഗലം മഹാദേവർ ക്ഷേത്രത്തിൽ പിതൃപുത്രി സംഗമം, 27നു കണ്ണമംഗലം തെക്ക്, മാർച്ച് 6 കണ്ണമംഗലം വടക്ക്, 7നും 8നും കായംകുളം, 9നു കണ്ടിയൂർ, കാവുങ്കൽ വീട്ടിൽ വെച്ചുനേദ്യം, 10നു ഈരേഴ തെക്ക്, പുളിവേലിൽ പറയെടുപ്പ്, പുല്ലമ്പള്ളിൽ, പുതുപ്പുരയ്ക്കൽ ഇറക്കിപ്പൂജ, കോയിക്കത്തറ അൻപൊലി, 11ന് ഈരേഴ വടക്ക്, 12നു മറ്റം തെക്ക്, 13നു കൈത തെക്ക്, കൈത വടക്ക്, പേള 17നു നെടുവേലിപ്പടി അൻപൊലി, 19നു മൂലയ്ക്കാട്ട് ചിറയിൽ അൻപൊലി, 20നും 27നും പേള, 26നു മുടിയിൽ ഇറക്കിപ്പൂജ, 28നു മറ്റം വടക്ക്, 29നു കടവൂർ, 30നു കോളശേരിൽ ഇറക്കിപ്പൂജ, ആഞ്ഞിലിപ്ര പറയെടുപ്പ്, പുതുശേരി അമ്പലത്തിൽ ദീപാരാധന, അത്താഴപ്പൂജ. 31നു ഈരേഴ തെക്ക് ചെറുമാളിയേക്കൽ ഇറക്കിപ്പൂജ, ഈരേഴ വടക്ക് കുതിര ചുവട്, മേനാമ്പള്ളി കളത്തട്ട്, കൈത തെക്ക് ചെട്ടിയാരേത്ത് ആലുംമൂട് എന്നിവിടങ്ങളിൽ അൻപൊലി.
മാർച്ച് 4ന് കുംഭഭരണി കെട്ടുകാഴ്ച. കുത്തിയോട്ടം ഫെബ്രുവരി 26നു തുടങ്ങും. മാർച്ച് 14 മുതൽ, 26 വരെ കര ക്രമത്തിലുള്ള എതിരേൽപ് ഉത്സവം നടക്കും. മാർച്ച് 31ന് അശ്വതി ഉത്സവം, ഏപ്രിൽ 1നു പുലർച്ചെ ഭഗവതിയുടെ കൊടുങ്ങല്ലൂർക്കുള്ള യാത്ര ചോദിക്കൽ, 2നു കാർത്തിക ദർശനം.
വൃശ്ചിക ഭരണി എഴുന്നള്ളത്ത് നാളെ
വൃശ്ചിക മാസത്തിലെ ഭരണി നാളിൽ നടക്കുന്ന ചെട്ടികുളങ്ങര ഭഗവതിയുടെ കൈവട്ടകയിൽ എഴുന്നള്ളത്ത് നാളെ നടക്കും. വൃശ്ചിക ഭരണി എഴുന്നള്ളത്തോടെ ആണു മലയാള വർഷത്തിലെ ഉത്സവ വിശേഷങ്ങൾക്കു തുടക്കമാകുന്നത്. നാളെ രാത്രി 9.47നും 10.05നും മധ്യേ പുറപ്പെടാ മേൽശാന്തി വി.കെ.ഗോവിന്ദൻ നമ്പൂതിരി ദേവിയെ പുറത്തെഴുന്നള്ളിക്കും. ആചാരവിധി പ്രകാരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിനു 3 പ്രദക്ഷിണം നടത്തിയ ശേഷം രാത്രി 11.37നും 11.52നും മധ്യേ അകത്തേക്കു തിരിച്ച് എഴുന്നള്ളിക്കും.