ADVERTISEMENT

കായംകുളം∙ വയനാട് ചൂരൽമല, മുണ്ടക്കൈ ദുരിതബാധിതരുടെ പുനരധിവാസത്തിൽ കേന്ദ്ര സർക്കാർ ചിറ്റമ്മ നയമാണ് പുലർത്തുന്നതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം. വയനാട് ഫണ്ട് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സിപിഐ മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനവും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൗൺഷിപ്പിനുവേണ്ടി  2,219 കോടി രൂപയുടെ പാക്കേജാണ് കേരളം ആവശ്യപ്പെട്ടത്. എന്നാൽ സംസ്ഥാനത്തിന് അർഹമായി ഫണ്ട് നൽകാതെ പ്രതിസന്ധിയിലാക്കാനാണു കേന്ദ്രം ശ്രമിക്കുന്നത്.

ഈ നയത്തിന് മുന്നിൽ എൽഡിഎഫ് സർക്കാർ മുട്ടുമടക്കില്ലെന്നും ജനമധ്യത്തിൽ  അതിരൂക്ഷമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എ.എ. റഹീം അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എ. ഷാജഹാൻ, സി.എ. അരുൺകുമാർ, എ.എസ്. സുനിൽ, എസ്. ശ്രീകുമാർ, ആർ. ഗിരിജ, എ. ഷിജി, ഗോപീകൃഷ്ണൻ, ഡി. ത്യാഗരാജൻ എന്നിവർ പ്രസംഗിച്ചു.

English Summary:

Wayanad disaster relief efforts face criticism as CPI State Secretary Binoy Viswam calls out the Central Government's insufficient support for landslide victims in Chooralmala and Mundakkai. The CPI organized a protest march and meeting to demand immediate release of funds for the affected communities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com