ADVERTISEMENT

ചെങ്ങന്നൂർ ∙ പൈപ്പ് പൊട്ടൽ പതിവായ കല്ലിശേരി–ഓതറ റോഡ് എന്നു നന്നാക്കുമെന്ന ചോദ്യത്തിന് ഉത്തരം തേടുകയാണു നാട്ടുകാർ. കാലപ്പഴക്കം ചെന്ന എസി പൈപ്പ് ലൈൻ മാറ്റിയ ശേഷമേ റോഡ് പുനർനിർമിക്കൂ എന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ നിലപാട്. അല്ലെങ്കിൽ തന്നെ അടിക്കടി പൈപ്പ് പൊട്ടുന്ന റോഡ് നന്നാക്കിയാലും ഓരോ തവണ പൈപ്പ് പൊട്ടുമ്പോഴും പൊളിക്കേണ്ടി വരും. 

റോഡിൽ കുറഞ്ഞത് നാൽപതിടത്തെങ്കിലും പൈപ്പ് പൊട്ടിയിട്ടുണ്ട്. അറ്റകുറ്റപ്പണി നടത്താത്ത സ്ഥലം നന്നേ കുറവ്.  റോഡിന്റെ മിക്കഭാഗത്തും പാച്ച് വർക്ക് നടത്തിയതായി കാണാം. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിൽ അപകടങ്ങളും കുറവല്ല. ഓരോ തവണ കുഴികൾ ഉണ്ടാകുമ്പോഴും ജല അതോറിറ്റി അധികൃതർ കോൺക്രീറ്റ് ഇടുകയോ മണ്ണിട്ടു നികത്തുകയോ െചയ്യും. ഫലപ്രദമായി അറ്റകുറ്റപ്പണി നടത്താത്തതിനാൽ ദിവസങ്ങൾക്കകം ഇവിടെ വീണ്ടും കുഴി രൂപപ്പെടുന്നതാണ് പതിവ്.

എംസി റോഡിലെ തിരക്ക് ഒഴിവാക്കാൻ യാത്രക്കാരിലേറെയും ആശ്രയിക്കുന്ന റോഡാണിത്. ആദ്യ ബൈപ്പാസിന്റെ ഭാഗം കൂടിയാണ്. എംസി റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ വാഹനങ്ങൾ വഴിതിരിച്ചു വിടാനും ഉപയോഗിക്കുന്നു. കല്ലിശേരിയിൽ നിന്നു വേഗത്തിൽ എംകെ റോഡിലെത്താനും സഹായകമാണെന്നതിനാൽ റോഡിനെ ആശ്രയിക്കുന്നവർ ഏറെയാണ്. 

വേണ്ടതെന്ത് ? 
പഴയ ‘150 എസി പൈപ്പ്’ മാറ്റി പുതിയ ‘160 പിവിസി’ പൈപ്പ്‌ലൈൻ സ്ഥാപിക്കണം. കിഫ്ബി പദ്ധതിയിൽ ജല അതോറിറ്റി തിരുവല്ല ഡിവിഷനു കീഴിൽ പൈപ്പ് മാറ്റാൻ പദ്ധതി ഉണ്ടായിരുന്നെങ്കിലും നിലവിൽ ഇല്ല.  അറ്റകുറ്റപ്പണികൾ കൊണ്ടു ഫലമില്ല. പൈപ്പ് മാറ്റാൻ പുതുതായി പ്രപ്പോസൽ നൽകുമെന്നു ജല അതോറിറ്റി അധികൃതർ പറയുന്നു.

English Summary:

Kallissery-Othera Road in Chengannur faces continuous disruptions due to frequent pipe bursts, leaving residents frustrated and demanding immediate repairs. The Public Works Department, however, insists on replacing the aging AC pipeline before reconstructing the road to avoid repeated digging.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com