ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ഭക്തജന പ്രതിഷേധം
Mail This Article
ചെങ്ങന്നൂർ∙ ഹിന്ദു ഐക്യവേദി സംസ്‌ഥാന വ്യാപകമായി ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾക്ക് മുൻപിൽ നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിനു മുൻപിൽ ഭക്തജന പ്രതിഷേധ യോഗം നടത്തി. കേരളത്തിൽ ഹൈന്ദവ സമൂഹത്തോടും ക്ഷേത്രവിശ്വാസികളോടും സർക്കാരും ദേവസ്വം ബോർഡും പിന്തുടരുന്ന അവഗണനയ്ക്ക് എതിരെയുംകൃത്യമായ ആസൂത്രണത്തോടെ നടത്തുന്ന തുടർച്ചയായ ഹൈന്ദവ ആചാര ലംഘനങ്ങൾക്ക് എതിരെയുമാണ് പ്രതിഷേധം.
ഹിന്ദു ഐക്യവേദി സംസ്‌ഥാന വക്താവ് ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ തൃപൂത്ത് ആറാട്ടിൽ ആനപ്പുറത്ത് എഴുന്നള്ളിപ്പിന് മുടക്കം വന്നത് ക്ഷേത്രം തന്ത്രിയുടെയും ദേവസ്വം ഉദ്യോഗസ്‌ഥരുടെയും അനാസ്ഥ കൊണ്ടാണെന്ന് ഇ.എസ്.ബിജു കുറ്റപ്പെടുത്തി. ക്ഷേത്ര സംരക്ഷണ സമിതി സംസ്‌ഥാന സെക്രട്ടറി വി.കെ.ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് വർക്കിങ് പ്രസിഡന്റ് എം.ജി.എം. നമ്പൂതിരി അധ്യക്ഷത വഹിച്ചു. പ്രസാദ് തിരമത്ത്, എം.പ്രഗതഭൻ, എ.വേണു, ഷിബു ബാലകൃഷ്ണൻ, മന്മധൻ നായർ, ബാബു മഞ്ചേരിൽ, പി.ആർ.ഷാജി, ശശി കുറുപ്പ്, വിനോദ് വിശ്വം, രവീന്ദ്രൻ നായർ, ഹൃഷികേശ് നായർ, ഉണ്ണികൃഷ്ണൻ പന്നിവിഴ, ദിലീപ് ഉത്രം, ബാലകൃഷ്ണൻ. മനോജ്, സിന്ധു സുരേഷ്, ശശികുമാർ, ശാന്ത കുമാർ, സുരേഷ്, ശിവൻ തുടങ്ങിയവർ പ്രസംഗിച്ചു.