ADVERTISEMENT

ചേർത്തല∙ ചേർത്തല താലൂക്ക് ആശുപത്രിയിലെ കാരുണ്യ ഫാർമസി രണ്ടു ദിവസമായി പ്രവർത്തനം നിർത്തി. ഇരുന്നൂറോളം വൃക്കരോഗികൾ വലയുന്നു. ആശുപത്രിയിൽ  പുതിയ കെട്ടിട നിർമാണത്തിന്റെ ഭാഗമായി ഒ.പി ബ്ലോക്ക് പൊളിക്കുന്നതിനാൽ കാരുണ്യ ഫാർമസി പ്രവർത്തിച്ചിരുന്നിടത്തു നിന്നും ഒഴിപ്പിച്ചിരുന്നു.പകരം അനുവദിച്ച മുറി കൈമാറിക്കിട്ടാത്തതിനാലാണ് രണ്ടു ദിവസമായി ഫാർമസി പ്രവർത്തനം നിർത്തിവച്ചത്. പ്രവർത്തനം നിർത്തിയതിനാൽ ഇന്നലെ ഡയാലിസിസ് രോഗികളും ബന്ധുക്കളും  പ്രതിഷേധിച്ചു.  ഡയാലിസിസിനു വേണ്ട മരുന്നുകൾ ഉയർന്ന വിലയ്ക്കു വാങ്ങേണ്ടിവരുന്നെന്നാണ് രോഗികളുടെയും ബന്ധുക്കളുടെയും പരാതി. 

കാരുണ്യ ഫാർമസിക്ക്  പേ–വാർഡിനോടു ചേർന്നു വനിത വികസന കോർപറേഷനു കൈമാറിയ പ്രത്യേക മുറി അനുവദിച്ചു നൽകാൻ ആശുപത്രിയും നഗരസഭയും ഇടപെട്ടു തീരുമാനിച്ചിരുന്നു. ഇതിനു ആശുപത്രിയുമായി കരാർ ഒപ്പിടാൻ മെഡിക്കൽ സർവീസ് കോർപറേഷനു നിർദേശം നൽകിയിരുന്നെങ്കിലും  കോർപറേഷൻ ആശുപത്രി വച്ച വ്യവസ്ഥകൾ അംഗീകരിക്കാൻ തയാറാകാത്തതാണ് മുറി ഔദ്യോഗികമായി കൈമാറാൻ താമസമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. പ്രതിഷേധമുയർന്നതോടെ  കോർപറേഷൻ കരാറിൽ ഒപ്പു വയ്ക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. 

കോൺഗ്രസ് പ്രതിഷേധം
കാരുണ്യ ഫാർമസി നിർത്തിയതോടെ   കോൺഗ്രസ് നേതൃത്വവും പ്രതിഷേധവുമായി രംഗത്തുവന്നു. ആശുപത്രി സൂപ്രണ്ട് ഡോ. സുജ അലോഷ്യസിനെ ഉപരോധിച്ച നേതാക്കളോട് പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പു നൽകിയതോടെയാണ് പിന്തിരിഞ്ഞത്. കെപിസിസി സെക്രട്ടറി എസ്.ശരത്, നേതാക്കളായ കെ.സി. ആന്റണി സി.ഡി.ശങ്കർ, ബി.ഭാസി, ബി.ഫൈസൽ, ബാബു മുള്ളംചിറ, എം.എ.സാജു, കെ.ആർ.രൂപേഷ്, ദേവരാജൻ പിള്ള, വിശ്വംഭരൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.

English Summary:

Kidney patients in Cherthala are facing hardship as the Karunya Pharmacy at the Taluk Hospital has been closed for two days due to issues arising from ongoing construction. The closure has sparked protests from patients and their families who are now forced to purchase essential dialysis medications at exorbitant prices.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com