ബോർഡുകളും ബാനറുകളും ഉൾപ്പെടെ 9520 പ്രചാരണ വസ്തുക്കൾ നീക്കി
Mail This Article
ആലപ്പുഴ∙ പൊതുസ്ഥലങ്ങളിൽ നിന്ന് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ ഇന്നലെ വരെ നീക്കിയത് അനധികൃത ബോർഡുകളും ബാനറുകളും ഉൾപ്പെടെ 9520 പ്രചാരണ വസ്തുക്കൾ. 1.45 ലക്ഷം രൂപ പിഴ ചുമത്തി. ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ പൊലീസിന്റെ സഹായത്തോടെയാണു മാറ്റിയത്. റോഡുകൾ, നടപ്പാതകൾ, കൈവരികൾ, മീഡിയനുകൾ എന്നിവിടങ്ങളിൽ സ്ഥാപിച്ച ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും മാറ്റാനുള്ള അവസാന ദിവസം ഇന്നലെയായിരുന്നു.
മാറ്റിയില്ലെങ്കിൽ പിഴ സെക്രട്ടറിമാർക്ക്
ഹൈക്കോടതിയുടെ കർശന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് അനധികൃത പ്രചാരണ വസ്തുക്കൾ മാറ്റാനുള്ള നിർദേശം നൽകിയത്. ഡിസംബർ 18 നു ശേഷം റോഡിലോ പരിസരത്തോ ബോർഡുകളും ബാനറുകളും കണ്ടാൽ ബോർഡ് ഒന്നിന് 5000 രൂപ വീതം ബന്ധപ്പെട്ട തദ്ദേശഭരണസ്ഥാപന സെക്രട്ടറിയിൽ നിന്നു പിഴയീടാക്കുമെന്നും .പ്രിൻസിപ്പൽ സെക്രട്ടറിയുടെ സർക്കുലറിലുണ്ടായിരുന്നു.