കെസിസി ദേശീയ ന്യൂനപക്ഷ അവകാശ ദിനാചരണം
Mail This Article
മാവേലിക്കര ∙ കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി) ന്യൂനപക്ഷ കമ്മിഷൻ സംഘടിപ്പിച്ച ദേശീയ ന്യൂനപക്ഷ അവകാശ ദിനം ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനാധിപൻ ഏബ്രഹാം മാർ എപ്പിഫാനിയോസ് ഉദ്ഘാടനം ചെയ്തു.
കെസിസി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി. തോമസ് അധ്യക്ഷനായി. മാർത്തോമ്മാ സഭ വികാരി ജനറൽ റവ.ഡോ. ജോർജ് മാത്യൂസ്, മാവേലിക്കര മാർത്തോമ്മാ പള്ളി വികാരി റവ. തോമസ് വർഗീസ്, ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ.ഷിജി കോശി, സഭ മാനേജിങ് കമ്മിറ്റിയംഗം സൈമൺ വർഗീസ് കൊമ്പശേരിൽ, ഭദ്രാസന കൗൺസിൽ അംഗം വിനു ഡാനിയേൽ, കെസിസി കറന്റ് അഫയേഴ്സ് കമ്മിഷൻ ചെയർമാൻ ജോജി പി.തോമസ്, കെസിസി ഫാക്കൽറ്റി ഫാ. അജി കെ.തോമസ്, കത്തീഡ്രൽ സഹവികാരി ഫാ.ബൈജു തമ്പാൻ, ട്രസ്റ്റി ജി.കോശി തുണ്ടുപറമ്പിൽ, സെക്രട്ടറി വി.ടി.ഷൈൻമോൻ, ശാലേം ഭവൻ ഡയറക്ടർ ഫാ.സോനു ജോർജ് എന്നിവർ പ്രസംഗിച്ചു.