ADVERTISEMENT

ആലപ്പുഴ∙ ബീച്ചിൽ ഇന്നു മുതൽ ആരംഭിക്കുന്ന മറൈൻ എക്സ്പോയിൽ നിർമിതബുദ്ധിയുടെയും റോബട്ടിക്സിന്റെയും കൗതുക കാഴ്ചകളുമായി റോബട്ടിക്സ്​ പ്രദർശനവും. കുട്ടികളുടെ പഠനത്തിനൊപ്പം വിനോദവും ഇടകലർത്തി ഒരുക്കിയിരിക്കുന്ന പ്രദർശനത്തിൽ വ്യത്യസ്തങ്ങളായ റോബട്ടുകളുടെ പ്രവർത്തനങ്ങൾ നേരിട്ടറിയാം. 

മനുഷ്യരെപ്പോലെ പ്രതികരിക്കാൻ കഴിയുന്ന റോബട്ടുകളുമുണ്ടാകും. ഓടുകയും ചാടുകയും വിളിച്ചാൽ വിളി കേൾക്കുകയും ചെയ്യുന്ന റോബോ നായ്ക്കുട്ടിയാണ്​ മേളയിലെ പ്രധാന ആകർഷകം. ബെൻ ബെൻ എന്ന് പേരിട്ട ഈ റോബട്ടിന്​ മാർക്കറ്റിൽ അഞ്ചു ലക്ഷത്തോളം രൂപ വിലവരും. വീടുകളിലെ മോഷണ ശ്രമം തടയുന്നതിനും മൊബൈൽ, ലാപ്​ടോപ്​ വഴി ചിത്രങ്ങളടക്കമുള്ള സന്ദേശം ഉടമയ്ക്ക്​ കൈമാറാനും സംവിധാനമുണ്ട്​. 

കോയമ്പത്തൂർ ആസ്ഥാനമായ റോബോ മിറക്കിൾ ടെക്നോളജി ലിമിറ്റ‍ഡ് ആണ് പ്രദർശനം സംഘടിപ്പിക്കുന്നത്. വിദഗ്ധരായ റോബട്ടിക് എൻജിനീയർമാരുടെ സഹായവും ഒരുക്കിയിട്ടുണ്ട്. മാർക്കറ്റിൽ പുതിയ സംരംഭം തുടങ്ങുന്നവർക്കു സഹായകമാകുന്ന വിവിധ തരം റോബട്ടുകളും സജ്ജമാക്കിയിട്ടുണ്ടെന്നു കമ്പനി സിഇഒ സൂരജ്​ സുകുമാരൻ, മാർക്കറ്റിങ്​ ഡയറക്ടർ സരോഷ്​ മാത്യു, സുധീർ കോയ എന്നിവർ അറിയിച്ചു.

English Summary:

Alappuzha robotics exhibition showcases amazing AI and robots. The Marine Expo features interactive displays, including a robotic puppy named Ben Ben, offering a fun and educational experience for all ages.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com