ADVERTISEMENT

കലവൂർ ∙ ശുദ്ധജല ക്ഷാമം രൂക്ഷമായി തുടരുമ്പോഴും പൈപ്പ് പൊട്ടി ജലം പാഴാവുന്നത് തടയാൻ ജലഅതോറിറ്റി തയാറാവുന്നില്ലെന്ന് പരാതി. ആര്യാട് പഞ്ചായത്ത് ആറാം വാർഡ് ആസ്പിൻവാൾ ജംക്‌ഷൻ, ഗുരുദേവഗിരി ജംക്‌ഷൻ എന്നിവിടങ്ങളിൽ റോഡിന്റെ വശങ്ങളിലെ പൈപ്പ് പൊട്ടി ജലം ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങളായി. റോഡിലൂടെ ഒഴുകിവരുന്ന വെള്ളം സമീപവീടുകളിലേക്കും എത്തുന്നു.

ഇതുസംബന്ധിച്ച് ജലഅതോറിറ്റിക്ക് പരാതി നൽകിയിട്ടും പൊതുമരാമത്ത് വകുപ്പിന്റെ അനുമതി കിട്ടാത്തതാണ് കാരണമെന്ന് പറഞ്ഞ് കൈയൊഴിയുകയാണെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം അജികുമാർ ചിറ്റേഴം പറഞ്ഞു. നാട്ടുകാർ ശുദ്ധജലത്തിനായി വലയുമ്പോൾ പൈപ്പ് പൊട്ടി ജലം പാഴാവുന്നത് വലിയ പ്രതിഷേധത്തിനും കാരണമായി.

English Summary:

Water wastage from burst pipes plagues Kalavoor, Kerala. The Water Authority's inaction amidst severe water scarcity is causing outrage among residents of Aryad Panchayat's Ward 6.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com