ADVERTISEMENT

ആലപ്പുഴ ∙ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ റാങ്കുചെയ്യുന്ന കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (കെഐആർഎഫ്) സംവിധാനത്തിൽ ആലപ്പുഴ സെന്റ് ജോസഫ് കോളജ് ഫോർ വിമെൻ പതിമൂന്നാം സ്ഥാനത്ത്. ആലപ്പുഴ ജില്ലയിലെ കോളജുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനവും ലഭിച്ചു. പഠനപ്രവർത്തനങ്ങൾ, ഭൗതിക സാഹചര്യം, വിജ്ഞാന വിതരണം, ഗവേഷണം, ശാസ്ത്രാവബോധം, മതേതര ചിന്ത, സാമൂഹിക പ്രതിബദ്ധത തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് റാങ്ക് നിശ്ചയിക്കുന്നത്. 216 ആര്‍ട്‌സ് & സയന്‍സ് കോളജുകളാണ് കെഐആർഎഫ് റാങ്കിങ്ങിന്‌ പങ്കെടുത്തത്. ഇവയില്‍ ആദ്യത്തെ നൂറ് സ്ഥാപനങ്ങളെയാണ്‌ റാങ്ക് ചെയ്തത്. ഉയർന്ന മാർക്ക് നേടി എപ്ലസ് നേടിയ കോളജ് നാക് എൻഐആർഎഫിലും ഇടം പിടിച്ചിട്ടുണ്ട്.

English Summary:

KIERF ranking places St. Joseph's College, Alappuzha, among Kerala's top educational institutions. The college secured the first rank in Alappuzha and 13th overall in the state, showcasing its commitment to academic excellence and holistic development.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com