ADVERTISEMENT

മെമു ട്രെയിനിന് ചെറിയനാട്  സ്റ്റോപ്
ചെങ്ങന്നൂർ ∙ കൊല്ലം - എറണാകുളം മെമു എക്സ്പ്രസ് സ്പെഷൽ ട്രെയിനിനു നാളെ മുതൽ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. പാലരുവിയിലെയും വേണാടിലെയും തിരക്കിനു പരിഹാരമായി അനുവദിച്ചതാണ് 06169/70 നമ്പർ ട്രെയിൻ. കേന്ദ്ര റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ എന്നിവർക്ക് നിവേദനം നൽകിയിരുന്നതായും എംപി പറഞ്ഞു.

ഡേറ്റ എൻട്രി ഓപ്പറേറ്റർ
ആലപ്പുഴ ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷയും അഭിമുഖവും ഉണ്ടാകും. യോഗ്യത ബിരുദം, കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ. 
 ഗവ. മെഡിക്കൽ കോളജ് ആശുപത്രി, ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി, മറ്റു സർക്കാർ ആശുപത്രികൾ എന്നിവിടങ്ങളിലൊന്നിൽ 6 മാസത്തെ പ്രവൃത്തിപരിചയം അഭികാമ്യം. 2024 ഡിസംബർ ഒന്നിന് 40 വയസ്സു കവിയരുത്. 26നു വൈകിട്ട് 5നു മുൻപ് അപേക്ഷിക്കണം. ഫോൺ: 0477 2282021.

പമ്പ് ഓപ്പറേറ്റർ കം പ്ലമർ
ആലപ്പുഴ‌∙ മെഡിക്കൽ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ പമ്പ് ഓപ്പറേറ്റർ കം പ്ലമർ നിയമിക്കുന്നു. യോഗ്യത: പ്ലമർ ട്രേഡിൽ എൻടിസി സർട്ടിഫിക്കറ്റ്. ബന്ധപ്പെട്ട മേഖലയിൽ സർക്കാർ, അർധ സർക്കാർ സ്ഥാപനത്തിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 20 – 40. രാത്രി ഡ്യൂട്ടിയും ഉണ്ടാകും. ജനുവരി 10നു വൈകിട്ട് 5നു മുൻപു അപേക്ഷിക്കണം. ഫോൺ: 0477 2282367, 68, 69.

റെയിൽവെ ഗേറ്റ് അടയ്ക്കും
ആലപ്പുഴ ∙ അമ്പലപ്പുഴ, ഹരിപ്പാട് റെയിൽവെ സ്റ്റേഷനുകൾക്കിടയിലെ ലവൽ ക്രോസ് 107 (കരുവാറ്റ വടക്ക്) ഇന്നു രാവിലെ 6 മുതൽ നാളെ വൈകിട്ട് 6 വരെയും ചേപ്പാട്, കായംകുളം സ്റ്റേഷനുകൾക്കിടയിലെ ലവൽ ക്രോസ് 135 (ഏവൂർ) നാളെ രാവിലെ 8 മുതൽ 26നു വൈകിട്ട് 6 വരെയും അറ്റകുറ്റപ്പണിക്കായി അടയ്ക്കും. വാഹനങ്ങൾ ലവൽ ക്രോസ് 132 (എൻടിപിസി) വഴി പോകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com