സ്റ്റോപ്പ് അനുവദിച്ചിരുന്ന മെമു നിർത്താതെ പോയി; സ്വീകരിക്കാനെത്തിയ എംപി നിരാശനായി മടങ്ങി
Mail This Article
×
ചെങ്ങന്നൂർ ∙ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചിരുന്ന മെമു ട്രെയിൻ നിർത്താതെ പോയി. ഇന്നു രാവിലെ (23) 7.15ന് സ്വീകരിക്കാനെത്തിയ കൊടിക്കുന്നിൽ സുരേഷ് എംപി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും യാത്രക്കാരും നാട്ടുകാരും നിരാശരായി മടങ്ങി. ലോക്കോ പൈലറ്റിനുണ്ടായ അബദ്ധമാണ് ട്രെയിൻ നിർത്താതെ പോകാൻ കാരണമെന്നാണ് വിവരം. തിരികെ 11.50ന് എത്തുമ്പോൾ സ്വീകരണം നൽകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
English Summary:
MEMU train bypasses cheriyanad station causing disruption to passengers. A loco pilot error is blamed for the incident, leaving local residents and officials awaiting the train's return.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.