ADVERTISEMENT

ആലപ്പുഴ∙ ആലപ്പുഴയിൽ വിനോദസഞ്ചാരത്തിനെത്തിയ വിദേശികൾക്ക് ഹൗസ് ബോട്ടിൽ വെച്ച് നഷ്ടപ്പെട്ട 12 പവൻ സ്വർണ്ണമാല തിരികെ നൽകി ഫ്ലെമിൻ ഹൗസ് ബോട്ടുടമ നിക്സൺ ജെയിംസ്  മാതൃകയായി. 

യുകെയിൽ സ്ഥിരതാമസമാക്കിയ ശ്രീലങ്കൻ സ്വദേശികളാണ് അവധിക്കാലം ആസ്വദിക്കാൻ ആലപ്പുഴയിൽ എത്തിയത്. ഹൗസ് ബോട്ടിൽ സഞ്ചരിക്കവേയാണ് സ്വർണ്ണമാല നഷ്ടമായത്. സഞ്ചാരികൾ തിരികെ പോയതിന് ശേഷം ജീവനക്കാർ ഹൗസ് ബോട്ട് വൃത്തിയാക്കുന്നതിനിടെ മാല കണ്ടെത്തി. ഉടൻ ബോട്ടുടമ നിക്സൺ ജെയിംസ് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ കെ.ശ്രീജിത്തിനെ വിവരം അറിയിച്ചു. ആലപ്പുഴ സൗത്ത് പൊലീസ് സഞ്ചാരികളുടെ വിവരങ്ങൾ ശേഖരിക്കുകയും, സഞ്ചാരികളെ അറിയിക്കുകയുമായിരുന്നു. 

തുടർന്ന് ക്രിസ്മസ് ദിനത്തിൽ രാവിലെ തെളിവുകൾ സഹിതം വിനോദസഞ്ചാരികൾ സ്റ്റേഷനിൽ എത്തി. പൊലീസിന്റെ സാന്നിധ്യത്തിൽ നിക്സൺ മാല കൈമാറി. ഹൗസ് ബോട്ട് ഉടമയുടെ സത്യസന്ധതയ്ക്ക് സൗത്ത് പൊലീസ് ക്രിസ്മസ് സമ്മാനം നൽകിയാണ് തിരികെ അയച്ചത്.

English Summary:

Honest Alappuzha houseboat owner returns lost gold necklace.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com