ADVERTISEMENT

പൂച്ചാക്കൽ ∙ അരൂക്കുറ്റി – ചേർത്തല റോഡിലെ ജപ്പാൻ ശുദ്ധജല വിതരണ പൈപ്പിലെ പ്രധാന ലൈനിൽ പൂച്ചാക്കൽ വടക്കേക്കര, കുഞ്ചരം എന്നിവിടങ്ങളിലെ ചോർച്ച പരിഹരിക്കൽ തുടങ്ങി. ചോർച്ച മൂലം പമ്പിങ് നിർത്തിയതിനാൽ അരൂക്കുറ്റി, പാണാവള്ളി, പെരുമ്പളം പഞ്ചായത്തുകളിൽ ശുദ്ധജലവിതരണം മുടങ്ങിയിരിക്കുകയാണ്. ജനുവരി 2 വരെ ശുദ്ധജല വിതരണം മുടങ്ങുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.ഇന്നലെ മണ്ണ് നീക്കി പൈപ്പ് പൊട്ടിയ ഭാഗം കണ്ടെത്തിയിട്ടുണ്ട്. പൊട്ടിയ പൈപ്പ്  മാറ്റി പുതിയതിടണം. വേഗത്തിലാണ് പണി  നടക്കുന്നത്. മഴ തടസ്സമായില്ലെങ്കിൽ ഇന്നു വൈകിട്ടോടെ പണി  തീർത്ത് ജനുവരി 1ന് പമ്പിങ് പുനരാരംഭിക്കുന്നതിനാണ് നീക്കമെന്ന് അധികൃതർ പറഞ്ഞു.

English Summary:

Japan pure water pipe leakage repairs are underway in Poochakkal. The disruption to Arookutty, Panaavalli, and Perumpalam panchayats will continue until January 2nd, with the hope of restoration by January 1st.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com