തെരുവുനായ ശല്യം രൂക്ഷം; രണ്ട് പേർക്കു കടിയേറ്റു
Mail This Article
×
ചെന്നിത്തല ∙ പുത്തൻകോട്ടയ്ക്കകം ഭാഗത്തു തെരുവു നായ ശല്യം രൂക്ഷമായി, 2 പേർക്കു കടിയേറ്റു. പുത്തൻകോട്ടയ്ക്കകം മണ്ണാരേത്ത് വീട്ടിൽ വിജയമ്മ (80), പുത്തൻകോട്ടയ്ക്കകം കുറ്റിയിൽ വീട്ടിൽ കെ.എൻ. തങ്കപ്പൻ എന്നിവർക്കാണ് ഇന്നലെ കടിയേറ്റത്. പുത്തൻകോട്ടയ്ക്കകത്തെ വിളയിൽ ഭാഗത്ത് തമ്പടിച്ചു കിടക്കുന്ന ഒരു കൂട്ടം തെരുവുനായ്ക്കളാണ് നാട്ടിൽ ഭീതി പരത്തുന്നത്. രാവിലെ പത്രവിതരണം നടത്തുന്നതിനിടയിലാണ് തങ്കപ്പന്റെ കാലിനു കടിയേറ്റത്. നായ്ക്കൾ കൂട്ടത്തോടെ എത്തിയാണ് വഴിയാത്രക്കാരെ അക്രമിക്കുന്നത്. ഇന്നലെ കടിയേറ്റ വിജയമ്മയും തങ്കപ്പനും മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തോടി.
English Summary:
Stray dog attacks in Chennithal leave two injured. Vijayammal and K.N. Thankappan were bitten by a pack of stray dogs in Puttankottakakam, highlighting the growing menace of stray dogs in the area.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.