ADVERTISEMENT

കുട്ടനാട് ∙ വിഷംകലക്കി മത്സ്യബന്ധനം നടത്തിയ സംഘം പിടിയിൽ. വെളിയനാട് സ്വദേശികളായ കല്ലുപുരക്കൽ സന്തോഷ്, പള്ളിച്ചിറ വീട്ടിൽ കുര്യൻ ഔസേഫ് എന്നിവരെയാണു ഫിഷറീസ് വകുപ്പ് പിടികൂടിയത്. രാത്രി നടത്തിയ പരിശോധനയിലാണു വെളിയനാട് മണിമലയാറ്റിൽ വിഷം കലർത്തി മത്സ്യബന്ധനം നടത്തിയ സംഘത്തെ പിടികൂടിയത്. വെളിയനാട് പുളിങ്കുന്ന് പടിഞ്ഞാറേ വെള്ളിസ്രാക്ക കിഴക്കു വശത്തു നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് ഒരു എൻജിൻ വള്ളവും വിഷ വസ്തുക്കളും വലകളും പിടിച്ചെടുത്തു.  ഇവരിൽ നിന്നു പിടിച്ചെടുത്ത മത്സ്യങ്ങൾ കുഴിച്ചുമൂടി. 

മാന്നാർ ഫിഷറീസ് സബ് ഇൻസ്പെക്ടർ എം.ദീപു, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരായ ഷോൺ ഷാം, കെ.എച്ച്.അരുൺ ദാസ് എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. കുറച്ചു ദിവസങ്ങൾക്കു മുൻപു ഇതേ കുറ്റത്തിനു പുളിങ്കുന്ന് നിന്നു പിടിയിലായ തലവടി സ്വദേശികളായ സന്തോഷ് കുമാർ, തോമസ് മാത്യു, പുളിങ്കുന്ന് സ്വദേശികളായ സാബു, സോമൻ എന്നിവർക്കെതിരെയുള്ള നിയമ നടപടികൾ തുടർന്നു വരികയാണെന്നു ഫിഷറീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

English Summary:

Poison fishing gang arrested in Kuttanad. The Fisheries Department apprehended two men in Veliyanadu during a night raid on the Manimala River, seizing their boat and illegal fishing equipment.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com