ADVERTISEMENT

തുറവൂർ ∙ ഗുജറാത്തിലെ ക്ഷേത്രങ്ങൾ സന്ദർശിക്കുകയെന്ന ഏറെക്കാലത്തെ ആഗ്രഹം പൂർത്തിയാക്കിയതിനു പിന്നാലെയാണു ഒ.ബി.വാസുദേവൻ മൂസതിന്റെയും ഭാര്യ യമുനയുടെയും മരണം. ദ്വാരക ദർശനത്തിനായി ബന്ധുക്കളോടും സുഹൃത്തുക്കളോടും അനുഗ്രഹം വാങ്ങി യാത്രതിരിച്ച ദമ്പതികളുടെ മരണം നാടിനു നൊമ്പരമായി. നാട്ടിൽ പുതിയ വീട് നിർമിച്ചു താമസം തുടങ്ങിയിട്ടു രണ്ടു വർഷമാകുന്നതേയുള്ളൂ.

ജോലിയുമായി ബന്ധപ്പെട്ട് ഏറെക്കാലം ഡൽഹിയിലാണ് ഇരുവരും താമസിച്ചിരുന്നത്. മകൾ യുഎസിലേക്കു പോകുമ്പോൾ ഡൽഹി വരെ കൂടെ പോകുമെന്നും തുടർന്നു ഗുജറാത്തിലെ ക്ഷേത്രങ്ങൾ സന്ദർശിക്കുമെന്നും തിരികെ വ്യാഴാഴ്ച നാട്ടിലെത്തുമെന്നും പറഞ്ഞിരുന്നു. എന്നാൽ ചൊവ്വ രാത്രിയോടെ വാഹന അപകടത്തിൽ ഇവർ മരിച്ച വാർത്തയാണു ബന്ധുക്കളും സുഹൃത്തുക്കളും അറിയുന്നത്.

26നു ഡൽഹിയിലെത്തി മരുമകന്റെ കുടുംബത്തെയും ഡൽഹിയിലെ പഴയകാല സുഹൃത്തുക്കളെയും കണ്ടിരുന്നു. തുടർന്നു 30നു മകളെയും ഭർത്താവിനെയും വിമാനത്താവളത്തിൽ യാത്രയാക്കിയ ശേഷം ഗുജറാത്തിലേക്കു പോയെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം. ദ്വാരക ദർശനം കഴിഞ്ഞു ഹോട്ടലിലേക്കു മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. വാസുദേവൻ മരിച്ചെന്നും യാമിനിക്കു പരുക്കേറ്റെന്നുമാണ് ആദ്യം ബന്ധുക്കളെ അറിയിച്ചതെങ്കിലും തൊട്ടുപിന്നാലെ യാമിനിയും മരണപ്പെട്ടതായി അറിയിപ്പു വന്നു.

അപകടവിവരമറിഞ്ഞെത്തിയ ജാംനഗർ മലയാളി അസോസിയേഷൻ പ്രസിഡന്റ് ആർ. മുരളീധരൻ, സെക്രട്ടറി പ്രകാശ് എം.നായർ എന്നിവരാണു ബന്ധുക്കൾ ഉൾപ്പടെയുള്ളവരെ വിവരം അറിയിക്കുകയും മറ്റു നടപടിക്രമങ്ങൾ സുഗമമാക്കാൻ ആവശ്യമായ ഇടപെടൽ നടത്തുകയും ചെയ്തത്.

English Summary:

Gujarat temple pilgrimage ends tragically for couple. O.B. Vasudevan Moosath and his wife Yamuna from Thuravoor, Kerala, died in a road accident following a visit to Dwarka temples.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com