ADVERTISEMENT

ബെംഗളൂരു∙ കോൺഗ്രസ് റാലിയും രാഷ്ട്രപതിയുടെ സന്ദർശനത്തെ തുടർന്നുള്ള  നിയന്ത്രണവും  നഗരത്തെ ഗതാഗതകുരുക്കിൽ വലച്ചു. രാഹുൽ ഗാന്ധിക്കെതിരായ  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടിയിൽ പ്രതിഷേധിച്ച് കർണാടക പിസിസിയുടെ നേതൃത്വത്തിൽ ശാന്തിനഗറിലെ ഇഡി മേഖലാ ആസ്ഥാനത്തേയ്ക്കായിരുന്നു പ്രതിഷേധം. 

മഡിവാളയിൽ നിന്ന് ആരംഭിച്ച  പ്രതിഷേധ മാർച്ച് ലാൽബാഗ് ഗേറ്റിനു സമീപം  പൊലീസ് ബാരിക്കേഡുകൾ വച്ച് തടഞ്ഞതോടെ ഹൊസൂർ റോഡിലൂടെയുള്ള  ഗതാഗതം പൂർണമായും നിലച്ചു. രണ്ടു ദിവസത്തെ സന്ദർശനത്തിന് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനാണ് എച്ച്എഎൽ വിമാനത്താവളം മുതൽ രാജ്ഭവൻ വരെയുള്ള റോഡുകളിൽ രാവിലെ 10 മുതൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയത്.

ബാരിക്കേഡുകൾ വച്ച് ഇടറോഡുകൾ കൂടി അടച്ചതോടെ ഓഫിസുകളിലേക്ക് പോകുന്നവർ പാതിവഴിയിൽ കുടുങ്ങി. ഓൾഡ് എയർപോർട്ട് റോഡ്, എംജി റോഡ്, കബേൺ റോഡ് എന്നിവിടങ്ങളിലായിരുന്നു നിയന്ത്രണമെങ്കിലും സമീപറോഡുകളിലേക്കും കുരുക്ക് നീണ്ടതോടെ റോഡുകൾ നിശ്ചലമായി. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്നും നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com