ബെങ്കേരിക്ക് പറയാനുണ്ട്, പതാക നിർമിക്കുന്ന കഥ
Mail This Article
ഹുബ്ബള്ളി∙ ഹുബ്ബള്ളി നഗരത്തോട് ചേർന്ന് കിടക്കുന്ന ബെങ്കേരി അറിയപ്പെടുന്നത് വർഷം മുഴുവനും ദേശീയപതാക നിർമിക്കുന്ന ഗ്രാമമെന്നാണ്. രാജ്യത്ത് ഔദ്യോഗികമായി ദേശീയപാത നിർമിക്കാൻ അനുമതിയുള്ള ഹുബ്ബള്ളി ആസ്ഥാനമായ ഖാദി ഗ്രാമോദ്യോഗ് സംയുക്ത സംഘിന്റെ (കെകെജിഎസ്എസ്) പതാക നിർമാണ യൂണിറ്റ് ഇവിടെയുണ്ട്. ഹുബ്ബള്ളി, ബാഗൽകോട്ട് ജില്ലകളിലായി 125 ഗ്രാമങ്ങളിലാണു കെകെജിഎസ്എസിന്റെ പതാക നിർമാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നത്.
ചർക്കയിൽ നെയ്തെടുക്കുന്ന നൂൽ ഉപയോഗിച്ചാണു സൂക്ഷ്മമായി ഓരോ പതാകയും തയാറാക്കുക. രാഷ്ട്രപതി ഭവൻ, പാർലമെന്റ് മന്ദിരം, വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ മന്ദിരങ്ങൾ, രാജ്ഭവനുകൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ തലയെടുപ്പോടെ പാറുന്നതു കെകെജിഎസ്എസ് നിർമിച്ച പതാകകളാണ്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ് (ബിഐഎസ്) അംഗീകാരവും ലഭിച്ചിട്ടുണ്ട്.