ബിഎംടിസിക്ക് 75 ഇലക്ട്രിക് ബസുകൾ കൂടി
Mail This Article
×
ബെംഗളൂരു ∙ ബിഎംടിസി 75 ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലിറക്കി. വിധാൻ സൗധയ്ക്കു മുന്നിൽ നിന്ന് ഇതിൽ സഞ്ചരിച്ചാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉദ്ഘാടനം നിർവഹിച്ചത്. സ്വിച്ച് മൊബിലിറ്റി ലിമിറ്റഡ് പുറത്തിറക്കിയ പുതുതലമുറ ഇഐവി–12 ശ്രേണിയിലുള്ള ബസുകളാണിത്. ഇത്തരം 300 ബസുകളാണ് സ്വിച്ച് മൊബിലിറ്റി ബിഎംടിസിക്കായി ലഭ്യമാക്കുന്നത്. ഡ്രൈവർമാർക്കും യാത്രക്കാർക്കുമായുള്ള ഇൻഷുറൻസ് പദ്ധതിയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. മികച്ച സേവനത്തിന് ഡ്രൈവർമാർക്കുള്ള പുരസ്കാരങ്ങളും സമ്മാനിച്ചു. അഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര, ബിഎംടിസി ചെയർമാൻ നന്ദീഷ് റെഡ്ഡി, എംഡി സത്യവതി തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.